Advertisement

പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

February 21, 2019
Google News 1 minute Read

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്  രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കാസര്‍കോട്  പെരിയയില്‍  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും   സി പി എം അക്രമികള്‍ വധിച്ച സംഭവത്തില്‍  അന്വേഷണം അടിയന്തരമായി സി ബി ഐക്ക് വിടണം എന്നാവശ്യപ്പെട്ടാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയുന്നതിനോ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനോ, ഗൂഢാലോചനയിലെ പങ്കാളികളെ തിരിച്ചറിയാനോ കഴിയാതെ സംസ്ഥാനപോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടയില്‍ സര്‍ക്കാര്‍ തന്നെ അന്വേഷണ സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും, കുടുംബാംഗങ്ങളും നിലവില്‍ നടന്നുവരുന്ന പോലീസ് അന്വേഷണത്തില്‍ തൃപ്തരല്ല.

Read Moreപെരിയ ഇരട്ടക്കൊലപാതകം; സജി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ വിട്ടു

യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് പരമാവധി ശിക്ഷവാങ്ങിനല്‍കുന്നതിന് ഇപ്പോഴത്തെ അന്വേഷണം കൊണ്ട് സാധിക്കില്ലെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. മാത്രമല്ല യഥാര്‍ത്ഥപ്രതികളെ രക്ഷിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുവരാതിരിക്കാനും, തുടക്കം മുതല്‍ തെളിവുകള്‍ ഇല്ലാതാക്കാനും  സി പി  എം തലത്തില്‍ നിരന്തരമായ ഇടപെടലുകളാണ് നടന്നുവരുന്നുവെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

Read Moreപെരിയ കൊലപാതകം: കുഞ്ഞിരാമന്മാരുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

ഭരണ കക്ഷിയില്‍പ്പെട്ട പാര്‍ട്ടിഅംഗങ്ങള്‍ പ്രതിസ്ഥാനത്തുള്ള ഈ കേസില്‍ പോലീസ് അന്വേഷണം നിക്ഷ്പക്ഷമാകില്ലെന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആശങ്ക കൂടുതല്‍ ബലപ്പെടുത്തുന്നതാണ് ദിവസേന പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ്  യഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും, അവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും ഈ കേസിന്റെ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന്  രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here