പുതുപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

പുതുപ്പാടി മട്ടിക്കുന്നില്‍ വീണ്ടും മാവോയിസ്റ്റുകൾ. ആയുധ ധാരികളായ എട്ടംഗ സംഘമാണ് മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയത്. മുഖം മൂടി ധരിച്ച സംഘം നോട്ടീസ് വിതരണവും പ്രസംഗവും നടത്തി. തോക്കു ചൂണ്ടി ആളുകളെ മാറ്റി നിര്‍ത്തിയ ശേഷം മട്ടിക്കുന്നിലെ കടയില്‍ നിന്നും സാധനങ്ങളും വാങ്ങിയാണ് സംഘം മടങ്ങിയത്.
കഴിഞ്ഞ ആഴ്ച തുഷാരഗിരിയിൽ മാവോയിസ്റ്റുകൾ എത്തിയതിന് തെളിവുകള്‍ ലഭിച്ചിരുന്നു. ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയത്. മാവോയിസ്റ്റുകൾ തോക്ക് ഉപയോഗം വീട്ടുകാർക്ക് പരിചയപ്പെടുത്തുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചിരുന്നു.
തുഷാരഗിരി ജീരകപ്പാറയിലെ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് യൂണിഫോം അണിഞ്ഞ ആയുധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. രാത്രി എട്ടരയോടെ വീട്ടിലെത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയും കുടുംബ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പോലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് സംശയിക്കുന്നു.
ഏറെ നേരം വീട്ടിൽ ചെലവഴിച്ച ശേഷമാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. നേരത്തെ രണ്ട് തവണ ബിജുവിന്റെ അയല്‍വാസിയായ മണ്ടപത്തില്‍ ജോസിന്റെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് തുഷാരഗിരി മേഖലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയത്. കോടഞ്ചേരി പോലീസ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here