Advertisement

ഇടതുമുന്നണിയിൽ മുൻകൈയ്യെടുത്തതോടെ എംപാനൽ ജീവനക്കാർ നടത്തിവരുന്ന സമരം ഒത്തുതീർക്കാൻ വഴിയൊരുങ്ങുന്നു

February 21, 2019
Google News 1 minute Read
mpanel strike may end

ഇടതുമുന്നണിയിൽ മുൻകൈയ്യെടുത്ത് എടുതത്തോടെ എംപാനൽ ജീവനക്കാർ നടത്തിവരുന്ന സമരം ഒത്തുതീർക്കാൻ വഴിയൊരുങ്ങുന്നു. എകെജി സെന്ററിൽ എൽഡിഎഫ് കൺവീനറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സമരം അവസാനിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതായി സമരക്കാർ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി തിരിച്ചെത്തിയാൽ ചർച്ച നടത്തും. ക്ലിഫ് ഹൗസിലേയ്ക്ക് നിശ്ചയിച്ചിരുന്ന മാർച്ച് ചർച്ചയെ തുടർന്ന് സമരക്കാർ പിൻവലിച്ചു.

പിരിച്ചുവിട്ട് മുഴുവൻ താൽക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം സമരം നടത്തുകയാണ് എംപാനൽ കൂട്ടായ്മ. ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാർച്ച് പ്രഖ്യാപിച്ചതോടെയാണ് എൽഡിഎഫ് അടിയന്തരമായി ചർച്ചയ്ക്ക് ക്ഷണിച്ചത്. കോടതി വിധിയെതുടർന്ന പിരിച്ച് വിട്ട എംപാനൽ ജീവനക്കാര തിരിച്ചെടുക്കുന്നതിനുള്ള മറ്റ് സാധ്യതകളാണ് ചർച്ചയയത്. ചർച്ച അനുകൂലമെന്നും സ്മവയ് ഫോർമുല യില് ധാരണയാണെന്നും ചർച്ചയ്ക്കുശേഷം സമരക്കാർ പറഞ്ഞു.

Read Also : കെഎസ്ആർടിസി എംപാനൽ ജീവനക്കാർ ക്ഷേത്രക്കുളം വൃത്തിയാക്കി

നിയമപരമായ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. നിർദേശങ്ങൾ ഗതാഗത വകുപ്പിനും നിയമവകുപ്പിനും കൈമാറും. നിയമവകുപ്പിന്റെ കൂടി അംഗീകാരത്തിന് ശേഷം മാത്രമെ തുടർ നടപടികൾ സ്വീകരിക്കാനാകു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സമരം ഒത്ത് തീർപ്പാക്കാനാണ് എൽഡിഎഫ് നീക്കം.ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിന് അകം ചർച്ച നടത്തും.അതുവരെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here