സർക്കാർ കോളേജ് എന്ന ബാലുശ്ശേരിക്കാരുടെ സ്വപ്‌നം പൂവണിഞ്ഞു; ബാലുശേരി ബി ആർ അംബേദ്ക്കർ മെമ്മോറിയൽ കോളജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ബാലുശേരി ബി ആർ അംബേദ്ക്കർ മെമ്മോറിയൽ കോളജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതോടെ ഗവ.കോളേജെന്ന ബാലുശ്ശേരിക്കാരുടെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. പിണറായി വിജയൻ സർക്കാരിന്റെ 1000 ദിനം പൂർത്തിയാകുന്ന വേളയിലാണ് സ്ഥാപനം നാടിന് സമർപ്പിച്ചത്.

ബാലുശ്ശേരിയുടെ വിദ്യാഭ്യാസ കുതിപ്പിന് ഒരു പെൻതൂവൽ കൂടിയാവുകയാണ് ഗവ. കോളേജിന്റെ പുതിയ ചുവടുവെപ്പ്. ബാലുശ്ശേരി കിനാലൂർ എസ്റ്റേറിൽ ആരഭിച്ച ഡോ. ബി.ആർ അംബേദ്കർ മെമ്മോറിയൽ ഗവ. കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
പിണറായി വിജയൻ സർക്കാരിന്റെ 1000 ദിനം പൂർത്തിയാകുന്ന വേളയിലായിരുന്നു സമർപ്പണം.

Read Also : കേരളത്തിലെ 12 മെഡിക്കൽ കോളേജുകൾക്ക് പ്രവേശനവിലക്ക്; പട്ടികയിൽ രണ്ട് സർക്കാർ കോളേജും

പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണം ആരംഭിച്ചത്. തുടർന്ന് ഒന്നര കോടി രൂപ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും വിനിയോഗിച്ചു. നിർമ്മാണം പൂർത്തിയാക്കാർ 10 കോടി 50 ലക്ഷം രൂപ കിഫ്ബിയിലൂടെ അനുവദിച്ചിരുന്നു.ജില്ലയിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഹയർ സെക്കണ്ടറി സ്‌ക്കുളുകൾ ഉണ്ടെങ്കിലും ഗവ. കോളേജ് എന്ന സ്വപ്നം വിദൂരമായിരുന്നു.

കോളേജ് യാഥാർഥ്യമായതോടെ വർഷങ്ങളായുള്ള ബാലുശ്ശേരിക്കാരുടെ സ്വപ്നമാണ് സാക്ഷാൽക്കാരിക്കപ്പെടുന്നത്. ഭാവിയെ മുന്നിൽ കണ്ട് ലിഫ്റ്റ് സംവിധാനമടക്കമുള്ള ആധുനിക സജ്ജീകരണങ്ങൾ ബിൽഡിങിൽ ഒരുക്കിയിട്ടുണ്ട്.

Read Also : കോളേജുകളില്‍ പുതിയ തസ്തികകൾ സൃഷ്ടിച്ചു; പാറശാല മണ്ഡലത്തില്‍ പുതിയ എയ്ഡഡ് കോളേജ്

മുൻകാലങ്ങളിൽ ബാലുശ്ശേരി മേഖലയിലുള്ളവരുടെ ഏക ആശ്രയം പ്രൈവറ്റ് കോളേജുകളെയായിരുന്നു.ഇതിനും പരിഹാരമായി. മൂന്ന് യു.ജി കോഴ്‌സുകളിലായി 360 വിദ്യാർത്ഥികൾക്കാണ് കോളേജിൽ പഠന സൗകര്യം.

ലോകോത്തര നിലവാരത്തിലേക്ക് ബാലുശ്ശേരി ഡോ. ബി.ആർ അംബേദ്കർ മെമ്മോറിയൽ ഗവ. കോളേജിനെ മാറ്റുക എന്നതാണ് ബാലുശ്ശേരിക്കാരുടെ ഇനിയുള്ള ആഗ്രഹം. അതിനായി അവർ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

Loading...
Top