പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് തെലങ്കാന സര്‍ക്കാര്‍

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെലങ്കാന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമഭ പാസാക്കിയത്.
ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ട സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
Hon’ble CM Sri K. Chandrashekar Rao announced Rs.25 lakh ex gratia each to the families of Pulwama martyrs. @CRPFIndia pic.twitter.com/jLOp06CoDo
— Telangana CMO (@TelanganaCMO) February 22, 2019
പുല്‍വാമയില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇക്കാര്യമറിയിച്ചത്. ഭാര്യയുടെ പേരില്‍ 15 ലക്ഷവും അമ്മയുടെ പേരില്‍ 10 ലക്ഷവും നിക്ഷേപിക്കാനും തീരുമാനമായിരുന്നു. വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തുന്നതായിരുന്നു മറ്റൊരപ തീരുമാനമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here