Advertisement

ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിലെ നദികളിലിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ ഗതി തിരിച്ചുവിടും : നിധിൻ ഗഡ്ക്കരി

February 22, 2019
Google News 1 minute Read

ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിലെ നദികളിലിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ ഗതി തിരിച്ചുവിടുമെന്ന് കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരി. 1960 ൽ ഒപ്പിട്ട ഇന്ധസ് ഉടമ്പടി പ്രകാരം, സ്തലജ്, ബിയാസ് രവിഎന്നീ നദികളിലെ ജലം പാക്കിസ്ഥാനുമായി പങ്കുവെക്കാതെ പഞ്ചാബ് ,ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലേക്ക് ഒഴുക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. പുൽവാമ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ കൂടുതൽ സമ്മർദ്ധത്തിലാക്കാനാണ് ഇന്ത്യയുടെ കടുത്ത നടപടി.

കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ‘പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന 3 നദികളുടെ ജലം വഴി തിരിച്ചുവിടാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്നന്നാണ് നിതിൻ ഗഡ്ക്കരി വ്യക്തമാക്കിയത്. രവി നദിക്കു കുറുകെയുള്ള അണകെട്ടിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും ഗഡ്ക്കരി പറഞ്ഞു. പാക്കിസ്ഥാന് ആവശ്യമുള്ള 60 ശതമാനത്തിലധികം ജലം ലഭിക്കുന്നത് ഈ നദികളിൽ നിന്നാണ് .

Read Also : പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

90 ശതമാനത്തിലധികം ജലസേചന ആവശ്യത്തിന് പാക്കിസ്ഥാൻ ആശ്രയിക്കുന്നത് ഈ ജലത്തെയാണ്. ഇന്ത്യയുടെ ഈ നടപടിക്കെതിരെ ലോക രാജ്യങ്ങൾ രംഗത്തുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാക്കിസ്ഥാനുമായി അടുപ്പം പുലർത്തുന്ന ചൈന ബ്രഹ്മപുത്ര നദിയിൽ നിന്ന് ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന ജലം തടയാൻ സാധ്യത ഉണ്ടെന്നും വിലയിരുത്തൽ ഉണ്ട്.
നദികളിലെ ജലം വഴി തിരിച്ചുവിടുന്നതു വഴി പുൽവാമ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു വേണ്ടി പാക്കിസ്ഥാനുമേൽ കൂടുതൽ സമ്മർദ്ധം ചെലുത്താനാണ് ഇന്ത്യയുടെ ഈ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here