ബ്രഹ്മപുരത്തെ തീപിടുത്തം; നഗരത്തില്‍ പുകശല്യം രൂക്ഷം

കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ പുകശല്യം രൂക്ഷമായി വൈറ്റില, കടവന്ത്ര മേഖലകളില്‍ പുക പടര്‍ന്നത് പ്രദേശവാസികളില്‍ ആശങ്ക ഉണര്‍ത്തി. കിലോമീറ്ററുകളോളം പുക പടര്‍ന്നു. പുക വ്യാപകമായത് നാട്ടുകാരില്‍ പലര്‍ക്കും ശ്വാസതടസ്സം സൃഷ്ടിച്ചു. വാഹനങ്ങള്‍ക്കും തടസ്സമായി.
Read More: ഡെൽഹിയിൽ ഫാക്ടറിക്ക് തീ പിടിച്ചു; നാല് മരണം
ബ്രഹ്മപുരം മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ പുക ശല്യം രൂക്ഷമായി. വൈറ്റില, കടവന്ത്ര, മരട്, അമ്പലമുകൾ ഭാഗങ്ങളിലേക്ക് പുക വ്യാപിച്ചു. പരിസരമാകെ കറുത്ത പുകയും ദുര്‍ഗന്ധവും നിറഞ്ഞ അവസ്ഥയിലാണ്.
പ്രദേശത്തെ ആളുകൾ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ സ്ഥിതി ഗുരുതരമായ അവസ്ഥയിലാണ്. പലരെയും സ്ഥലത്ത് നിന്ന് മാറ്റി പാർപ്പിക്കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
ഇന്നലെ വൈകിട്ടാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ തീവ്ര ശ്രമം നടത്തിയാണ് തീ നിയന്ത്രിച്ചത്. കൂട്ടിയിട്ടിരുന്ന മാലിന്യകൂമ്പാരത്തിലാണ് തീപടര്‍ന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഇത്തരത്തിൽ തീ പിടുത്തമുണ്ടാകുന്നത്. ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎൽഎ പറഞ്ഞു. തൊട്ട് മുന്നത്തെ കോർപറേഷൻ ഭരിച്ചിരുന്ന കാലത്ത് 12 കോടി രൂപ മുടക്കി ഒരു പ്ലാന്‍റ് നിർമിച്ചിരുന്നുവെങ്കിലും ആറു മാസത്തിനകം അത് നിശ്ചലമായിരുന്നുവെന്നും ഇന്ന് 11 മണിക്ക് കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന കമ്മിറ്റി യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു.
തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുർഗന്ധവും രൂക്ഷമാവുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണത്തിലാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here