Advertisement

നൂറ് വയസ്സ് പ്രായമുള്ള ഭീമൻ ആമയെ കണ്ടെത്തി

February 23, 2019
Google News 5 minutes Read

നൂറിലേറെ വയസ്സ് പ്രായമുള്ള ഭീമൻ ആമയെ കണ്ടെത്തി. പസഫിക് സമുദ്രത്തിന് സമീപമുള്ള ഫെർനാന്റിന ദ്വീപിൽ നിന്നുമാണ് ഈ അപൂർവ്വയിനത്തിൽപ്പെട്ട ആമയെ കണ്ടെത്തിയത്. ‘ചെലോനോയിഡിസ് ഫന്റാസ്റ്റിക്കസ്’എന്നാണ് ഈ ആമ അറിയപ്പെടുന്നതെന്ന് ഗവേഷകർ പറഞ്ഞു.

1906ലാണ് ഈ വർഗ്ഗത്തിൽപ്പെട്ട ആമയെ അവസാനമായി കണ്ടെത്തിയത്. പസഫിക് ദ്വീപ് സമൂഹമായ ഗാലപ്പഗോസിലെ പ്രധാന സംരക്ഷണ കേന്ദ്രത്തിലാണ് ആമ ഇപ്പോൾ. അപൂർവ്വങ്ങളായ സസ്യജന്തു ജാലങ്ങളാൽ പേരു കേട്ടതാണ് ഗാലപ്പഗോസ് ദ്വീപ് സമൂഹം. ചാൾസ് ഡാർവിന്റെ പരിണാമത്തെ കുറിച്ചുള്ള ഒറിജിനൽ ഓഫ് സ്പീഷീസിൽ ഈ ഭൂഭാഗത്തെ പറ്റി പ്രതിപാതിച്ചിട്ടുണ്ട്.

Read Also : ആമസോണിൽ ആപ്പിൾ ഫെസ്റ്റ്; ആപ്പിൾ ഗാഡ്‌ജെറ്റുകൾക്ക് 16,000 രൂപ വരെ വിലക്കുറവ് !

ഈ ആമയുടെ വർഗ്ഗത്തിൽപ്പെട്ട മറ്റ് ആമകളെയും പ്രദേശത്തുനിന്നും ഇനിയും കണ്ടെത്താൻ സാധിക്കുമെന്നാണ് പരിപാലക കേന്ദ്രത്തിലെ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here