Advertisement

പ്രണയാര്‍ദ്ര നിമിഷങ്ങള്‍ സമ്മാനിച്ച് ‘കഥകള്‍ നീളെ’; തരംഗമായി സംഗീത ആല്‍ബം

February 23, 2019
Google News 2 minutes Read

സംഗീതവും പ്രണയവും ഇഴചേരുകയാണ് കഥകള്‍ നീളെ എന്ന  ആല്‍ബത്തിലൂടെ.  ആര്‍ദ്രമായ പ്രണയ നിമിഷങ്ങളെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബം ഇതിനോടകം തന്നെ  ശ്രദ്ധ നേടിക്കഴിഞ്ഞു.

പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭൂതി സമ്മാനിക്കുകയാണ് കഥകള്‍ നീളെയിലൂടെ സംവിധായകന്‍ എബി തോമസ്.  അര ദശകത്തോളം മീഡിയ, എന്റർടൈൻമെന്റ് മേഖലകളില്‍  പ്രവർത്തിച്ച എബി തോമസ് എന്ന യുവ സംവിധായകൻറെ മികവില്‍ പിറന്ന ഈ സംഗീത ആല്‍ബത്തിനെ വ്യത്യസ്തമാക്കുന്നതും ദൃശ്യങ്ങളുടെ മനോഹാരിതയാണ്.

സുന്ദരമായ ഒരു പ്രണയത്തെ അതിസുന്ദരമായി ചിത്രീകരിച്ച് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കിയ ആല്‍ബത്തിന് വരികളെഴുതിയത് ‘തട്ടത്തിൻ മറയത്ത്’, ‘നത്തോലി ഒരു ചെറിയ മീനല്ല’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധയയായ അനു എലിസബത്ത് ആണ്.  മെജോ ജോസഫാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം കൊണ്ട് വിസ്മയിപ്പിച്ച ആല്‍ബത്തില്‍ ഹരിചരനും ശ്വേതാ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സൺ‌ഡേ ഹോളിഡേ, ബി ടെക് തുടങ്ങിയ ഹിറ്റ്‌ സിനിമകൾ നിർമ്മിച്ച മാക്ട്രോ പിക്ചേഴ്സിന്റെ കീഴിലുള്ള ജോയ് മ്യൂസിക് അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം മികച്ച പ്രേക്ഷക പ്രതികരണം നേടി യൂട്യൂബിൽ തരംഗമായിരിക്കുകയാണ്.

മലയാള സിനിമ, സീരിയൽ, പരസ്യ മേഖലകളിലൂടെ സുപരിചിതയായ മൃദുല വിജയ്, പുതുമുഖതാരം ഹരീഷ് എന്നിവർ ചേർന്നാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.  ഹരീഷ് എന്ന പുതുമുഖ നടന്റെ സിനിമാലോകത്തേക്കുള്ള ചുവടുവെപ്പാകാം കഥകൾ നീളെ എന്ന മ്യൂസിക്കൽ ആൽബം.

Read Moreചിരിയുടെ കൂട്ട് ഒന്നിക്കുന്നത് പ്രണയം കൊണ്ട് കണ്ണിനെ ഈറനണിയിക്കാന്‍, കോട്ടയം നസീറിന്റെ ഷോര്‍ട്ട് ഫിലിം

അനവധി പരസ്യചിത്രങ്ങളിലൂടെ പ്രവർത്തിപരിചയം നേടിയ രാജേഷ് അരവിന്ദ് തന്റെ ക്യാമറകണ്ണുകളിലൂടെ മൂന്നാറിന്റെ ദൃശ്യഭംഗി അതിമനോഹരമായി ഒപ്പിയെടുത്തുവെന്നത് എടുത്ത് പറയേണ്ട ഒരു പ്രത്യേകത തന്നെയാണ്.

ജിഷ്ണു എസ് ഗിരീശൻ വീഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ആൽബത്തിന്റെ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺ മാനുവൽ ആണ്. ഒട്ടനവധി പ്രമുഖ ബ്രാൻഡുകളുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിട്ടുള്ള അരുണിന്റെ മികവും പോസ്റ്ററുകളിൽ ദൃശ്യമാണ്.നിരവധി മലയാള സിനിമകൾക്ക് സൗണ്ട് ഡിസൈനിങ് ചെയ്തിട്ടുള്ള “മഞ്ജിത് പോളിന്റെ സാന്നിധ്യവും ഈ മ്യൂസിക് ആൽബത്തിന് മുതൽക്കൂട്ടാണ്. സനു വർഗീസ് ടൈറ്റിൽ ഗ്രാഫിക്സ് നിർവഹിച്ച ആൽബത്തിൽ കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തിരിക്കുന്നത് അനിലിയ ജോർജ് മറ്റത്തിലാണ്.


ഹെലിക്യാം ഹാൻഡിൽ ചെയ്ത് നിതിൻ, മികച്ച ലൊക്കേഷനലുകൾ സമ്മാനിച്ച സച്ചു, കൊറിയോഗ്രാഫർ ദിലീപ് കുമാർ സി പി, അസ്സോസിയേറ്റ് ഡയറക്ടർ ജോഷി എൻ ജെ, മേക്കപ്പ് നിർവഹിച്ച് സുദേവ് രുദ്ര, അസോസിയേറ്റ് ക്യാമറ മാൻ അക്ഷയ് ശിവദാസ്, അസിസ്റ്റന്റ് ഡയറക്റ്റർ ജെസ്‌ന ജസ്റ്റിൻ എന്നിവരുടെ സാന്നിധ്യവും ആൽബത്തെ മികച്ചതാക്കി. കഥകൾ നീളെ എന്ന ആൽബത്തിന്റെ ഡി കളറിങ് നിർവഹിച്ചിരിക്കുന്നത് ബ്ലാക്ക് മരിയ സ്റ്റുഡിയോസാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here