നേട്ടം ആകാശത്തും; പോര്‍വിമാനം പറപ്പിച്ച് പി.വി.സിന്ധു

റാക്കറ്റില്‍ രചിക്കുന്ന നേട്ടങ്ങള്‍ക്കൊപ്പം ആകാശത്തും ചരിത്രമെഴുതി ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. പോര്‍ വിമാനം പറപ്പിച്ചാണ് സിന്ധു പുതിയ ചരിത്രം കുറിച്ചത്. ബംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു സിന്ധുവിന്റെ യാത്ര.
Badminton player PV Sindhu waves as she is about to take off for a sortie in the indigenous Light Combat Aircraft – Tejas in Bengaluru. #AeroIndia2019 pic.twitter.com/KvYkPLiGT5
— ANI (@ANI) February 23, 2019
ഇതോടെ പോര്‍വിമാനം പറപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും 23 കാരിയായ സിന്ധു സ്വന്തമാക്കി .ഇന്ത്യയുടെ തദ്ദേശനിര്‍മ്മിത ലഘു പോര്‍വിമാനമായ തേജസിലാണ് സിന്ധു ചരിത്രത്തിലേക്ക് പറന്നത്.
Shuttler PV Sindhu waves as she is about to take off for a sortie in the indigenous Light Combat Aircraft – Tejas in Bengaluru. #AeroIndia2019 pic.twitter.com/w6G6nx6N2n
— ANI (@ANI) February 23, 2019
ബംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തില്‍ വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ന് വനിതാ ദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സിന്ധു തേജസില്‍ പറന്നത്. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും കഴിഞ്ഞ ദിവസം തേജസ്സില്‍ സഹപൈലറ്റായി പറന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here