ഡിഎൻഎയ്ക്ക് സമാനമായ തന്മാത്ര കൃത്രിമമായി സൃഷ്ടിച്ച് ശാസ്ത്രജ്ഞർ

ഡിഎൻഎയ്ക്ക് സമാനമായ തന്മാത്ര കൃത്രിമമായി സൃഷ്ടിച്ച് ശാസ്ത്രജ്ഞർ. നാസയുടെ പിന്തുണയോടു കൂടിയായിരുന്നു ​ഗവേഷണം.

ഫ്ലോറിഡയിലെ അപ്ലൈഡ് മോളിക്യൂലാര്‍ എവല്യൂഷനിലെ ശാസ്ത്രജ്ഞനായ സ്റ്റീവന്‍ ബെന്നര്‍ ആണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. മനുഷ്യരുടേത് അടക്കം ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം ഡിഎന്‍എയ്ക്ക് നാല് ബേസുകളാണ് ഉള്ളത്. ഇവയെ ന്യൂക്ലിയോടൈഡുകള്‍ എന്നു പറയും. അഡ്വിനീന്‍,ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ എന്നിവയാണവ.

പക്ഷേ ഇപ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച ഡി എന്‍ എയ്ക്ക് എട്ടു ബേസുകളാണ് ഉള്ളത്. എട്ട് വ്യത്യസ്തവസ്തുക്കളാണ് ഈ പുതിയ ഡിഎന്‍എ രചിച്ചിരിക്കുന്നത്. നമ്മുടെ ഡി എന്‍ എയിലുള്ള നാലെണ്ണവും പിന്നെ പുതുതായി നിര്‍മ്മിച്ച മറ്റു നാല് ന്യൂക്ലിയോടൈഡുകളും.

ഹാച്ചിമോജി ഡിഎന്‍എ എന്നാണ് ഈ പുതിയ ഡിഎന്‍എയെ അവര്‍ വിളിക്കുന്നത്. ഒരു ജപ്പാനീസ് പേരാണിത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More