Advertisement

‘സേതുപതിയുടെ ആ നോട്ടത്തില്‍ എല്ലാം ഉണ്ട്’; സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയിലര്‍ ഒറ്റദിവസം കണ്ടത് 25 ലക്ഷം പേര്‍

February 23, 2019
Google News 1 minute Read

വിജയ് സേതുപതി, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, സാമന്ത ഉള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയിലര്‍ ഒറ്റ ദിവസം കൊണ്ട് കണ്ടത് 25 ലക്ഷം പേര്‍. ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലറിന് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സാമന്ത ഉള്‍പ്പെടെയുള്ളവര്‍ ട്രെയിലറിലുണ്ട്. ട്രെയിലറില്‍ സേതുപതിയുടെ ഒരു നോട്ടം പ്രേക്ഷകരുടെ കണ്ണുകളെ ഉടക്കുന്നതാണ്. എല്ലാം അതില്‍ ഉണ്ട് എന്ന് പറഞ്ഞുവെയ്ക്കുന്നതാണ് ആ നോട്ടം.

വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തുന്നു എന്നതാണ് ചിത്രത്തിലെ ഒരു പ്രത്യേകത. ശില്പ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രങ്ങളും സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഫഹദ് ഫാസിലും സേതുപതിയും ഒന്നിക്കുന്നതും പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് സൂപ്പര്‍ ഡിലക്‌സ്.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ നാമം. പിന്നീട് സൂപ്പര്‍ ഡിലക്സ് എന്ന് പേര് മാറ്റുകയായിരുന്നു. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here