കനത്ത മഞ്ഞുവീഴ്ച; ഷിംലയില്‍ 70 ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഷിംലയില്‍ പലയിടങ്ങളിലും വഴികള്‍ അടഞ്ഞതോടെ പുറത്തുകടക്കാന്‍ കഴിയാതെ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. 70 ഒളം വിനോദസഞ്ചാരികളാണ് ഷിംലയി വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ വിദേശികളാണ്.
Read more: കനത്ത മഞ്ഞില്‍ സൈനികരുടെ നൃത്തം; പങ്കുവച്ച് വീരു
നാഷണല്‍ ഹൈവ 5 ലൂടെ ഷിംലയിലേക്ക് പോകുന്നതിനിടെയാണ് വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. ഷിയോഗോയില്‍ പതിനാറ് പേരാണ് കുടുങ്ങിയിരിക്കുന്നതെന്ന് കാസ എസ്ഡിഎം ജീവന്‍ സിങ് നേഗി പറഞ്ഞു. കാസയില്‍ 31 പേരും കിബ്ബാറില്‍ 30 പേരും കുടുങ്ങിയതായി അദ്ദേഹം പറഞ്ഞു. ഷിയോഗയില്‍ പെട്ടുപോയവര്‍ക്ക് ഭക്ഷണമോ വെള്ളമോ പോലും ലഭിക്കുന്നില്ലെന്നും നേഗി പറഞ്ഞു. കഴിയുന്നവര്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ഞ് നീക്കം ചെയ്യാനുള്ള നടപടി അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here