Advertisement

ഒറ്റ ശ്വാസത്തില്‍ ആ നെടുനീളന്‍ ഡയലോഗ്; വൈറലായി സൂപ്പര്‍ ഡീലക്‌സിലെ വിജയ് സേതുപതിയുടെ ഡബ്ബിങ് വീഡിയോ

February 24, 2019
Google News 1 minute Read

വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ ഒറ്റ ദിവസം കൊണ്ട് കണ്ടത് 25 ലക്ഷം പേരായിരുന്നു. ഇതില്‍ വിജയ് സേതുപതി ഒറ്റ ശ്വാസത്തില്‍ പറയുന്ന നരേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ആ ഭാഗം വിജയ് സേതുപതി ഡബ്ബ് ചെയ്യുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒറ്റ ശ്വാസത്തിലാണ് വിജയ് സേതുപതി അത് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സാമന്ത, രമ്യ കൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ട്രെയിലറിലുണ്ട്.

ശില്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി അതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രങ്ങളും സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഫഹദ് ഫാസിലും സേതുപതിയും ഒന്നിക്കുന്നതും പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് സൂപ്പര്‍ ഡിലക്സ്.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ നാമം. പിന്നീട് സൂപ്പര്‍ ഡിലക്‌സ് എന്ന് പേര് മാറ്റുകയായിരുന്നു. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു. മാര്‍ച്ച് 29 ന് ചിത്രം പുറത്തിറങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here