Advertisement

പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

February 24, 2019
Google News 1 minute Read

കാസര്‍ഗോഡ് പെരിയയില്‍ അക്രമങ്ങള്‍ക്ക് ശമനമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്രാജന്‍ പെരിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് തീവെയ്ക്കാന്‍ ശ്രമിച്ച അക്രമികള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്തു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിന് മുന്നില്‍ ഇട്ടിരുന്ന കസേരക്ക് അക്രമികള്‍ തീയിട്ടു. കസേര ഭാഗീകമായി കത്തി നശിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നനിലയിലാണ്. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രദേശം പൊലീസ് നിരീക്ഷണത്തിലാണ്. നിരവധി അക്രമസംഭവങ്ങളാണ് കല്ല്യോട്ടില്‍ നിന്നും ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത്. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളാണ് അധികവും ആക്രമിക്കപ്പെട്ടത്. പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി തീയിട്ട് നശിപ്പിച്ചു. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു.

Read more: പെരിയയിലേത് സാധാരണ രാഷ്ട്രീയ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

അതേസമയം പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കാസര്‍ഗോഡെത്തി. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നാളെ ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേസ് ഫയല്‍ വിശദമായി പഠിച്ച ശേഷമാണ് അന്വേഷണ രീതി ക്രൈം ബ്രാഞ്ച് തീരുമാനിക്കുക.

കല്യൊട്ടെ പ്രവര്‍ത്തകരുടെ കൊല പാതകം സംബന്ധിച്ച അന്വേഷനം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഈ ആവശ്യം കാണിച്ച് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ ജില്ലയില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള അഡ്വക്കേറ്റുമാര്‍ യോഗം ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച മുതല്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിരാഹാര സമരം ആരംഭിക്കാനാണ് ഡിസിസി യോഗത്തിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here