Advertisement

ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ബോണി കപൂറും ജാന്‍വിയും(വീഡിയോ)

February 24, 2019
Google News 8 minutes Read

ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര പ്രേമികളുടെ ഹൃദയം കീഴടക്കിയ ശ്രീദേവി ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ക്ക് ഇന്നും പകരക്കാരില്ല. ഇനിയും ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ച് 54-ാം വയസ്സിലാണ് ശ്രീദേവി വിടപറഞ്ഞത്.

ശ്രീദേവിയുടെ ചരമവാര്‍ഷികത്തില്‍ ബോണി കപൂര്‍ പങ്കുവച്ച അവസാന നിമിഷങ്ങളുടെ വീഡിയോ ലേഡി സൂപ്പര്‍സ്റ്റാര്‍ അവശേഷിപ്പിച്ച ശൂന്യത എത്രത്തോളം ആണെന്ന് വീണ്ടും പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു. അമ്മയുടെ കൈകളുടെ സുരക്ഷയിൽ ഇരിക്കുന്ന ഒരു കുട്ടിക്കാല ചിത്രമാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. “എന്റെ ഹൃദയത്തിന് എപ്പോഴും കനമേറെയാണ്, പക്ഷേ ഞാനെപ്പോഴും പുഞ്ചിരിക്കും. കാരണം നിങ്ങൾ അതിനകത്തുണ്ട്,” എന്നാണ് അമ്മയെ ഓർത്ത് ജാൻവി കുറിക്കുന്നത്.

 

View this post on Instagram

 

My heart will always be heavy. But I’ll always be smiling because it has you in it.

A post shared by Janhvi Kapoor (@janhvikapoor) on

1963 ഓഗസ്റ്റ് 13ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവിയുടെ ജനനം. നാലാം വയസ്സിൽ തുണൈവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി തമിഴില്‍ അരങ്ങേറി. പൂമ്പാറ്റയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു. പതിമൂന്നാം വയസ്സിൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘മൂണ്ട്ര് മുടിച്ചില്‍ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി.

മൂന്നാം പിറ, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ തുടങ്ങി തമിഴില്‍ ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ശ്രീദേവി സാന്നിധ്യമറിയിച്ചിരുന്നു. മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. സത്യവാന്‍ സാവിത്രി, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും നായികയായി.

ജിതേന്ദ്രക്കൊപ്പം അഭിനയിച്ച ഹിമ്മത് വാല എന്ന തന്‍റെ ആദ്യ ബോളിവുഡ് ചിത്രം ബ്ലോക്ക്ബസ്റ്ററായതോടെ ബോളിവുഡിലെ താരറാണി പദവിയിലേക്കായിരുന്നു ശ്രീദേവിയുടെ വളര്‍ച്ച. വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തതോടെ സിനിമ ലോകത്ത് നിന്നും ഒരു ഇടവേളയെടുത്തു.‌‌ പിന്നീട് 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ആരും കൊതിക്കുന്ന തിരിച്ച് വരവ് നടത്തി. ‌

Read More: പ്രിയാ വാര്യരുടെ ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

തുടര്‍ന്ന് മോം, സീറോ തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചു. 2013ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. ബോളിവുഡ് താരം മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാ‌രത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു. ശ്രീദേവിയുടെ ഓര്‍മ്മകളില്‍ സിനിമ ലോകം ഇന്നും വിഹരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 നാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലില്‍ വച്ച് ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു മരണം. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാൻ കുടുംബ സമേതം ദുബായില്‍ എത്തിയത്. വിവാഹം കഴിഞ്ഞു മകള്‍ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ശ്രീദേവി മാത്രം തുടര്‍ന്നും ദുബായില്‍ത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ദുബായില്‍ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്. ശ്രീദേവിയുടെ മരണവാർത്ത അറിഞ്ഞ ബോളിവുഡ് ഒന്നാകെ ശ്രീദേവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here