പ്രിയാ വാര്യരുടെ ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

ഒരു അഡാര്‍ ലൗ നായിക പ്രിയാ വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചു.

ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്ന് പ്രശാന്ത് പറഞ്ഞു. ചിത്രത്തിന് നല്‍കിയിരിക്കുന്നത് ഒരു സാധാരണ പേരാണ്. ‘ ശ്രീദേവി’ ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നും ചിത്രത്തിലെ കഥാപാത്രം ഒരു നടിയാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഹിന്ദിയിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ പ്രഭുദേവ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top