‘എന്റെ ഭർത്താവ് അണിഞ്ഞ യൂണിഫോം അണിയാൻ കാത്തിരിക്കുകയാണ് ഞാൻ’; മരിച്ച ജവാൻ പ്രസാദിന്റെ ഭാര്യ ജോലി രാജിവെച്ച് പട്ടാളത്തിൽ ചേരുന്നു

മരിച്ച ജവാൻ പ്രസാദ് ഗണേശിന്റെ ഭാര്യ ഗൗരി പ്രസാദ് ജോലി രാജിവെച്ച് പട്ടാളത്തിൽ ചേരുന്നു. ഇന്ത്യ-ചൈന ബോർഡറിലുണ്ടായ അപകടത്തിലാണ് 2017 ലാണ് മേജർ പ്രസാദ് ഗണേശ് മരിച്ചത്.
നിയമ ബിരുദധാരിയായ ഗൗരി കമ്പനി സെക്രട്ടറിയായി ജോലിചെയ്തുകൊണ്ടിരിക്കെയാണ് ഭർത്താവ് പ്രസാദ് ഗണേശ് മരിക്കുന്നത്. പിന്നീട് ജോലി രാജിവെച്ച് പട്ടാളത്തിൽ ചേരാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു ഗൗരി.
2015ലാണ് മോജർ പ്രസാദും ഗൗരിയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ അപകടത്തിൽ പ്രസാദ് മരിക്കുന്നത്. നിലവിൽ സർവീസസ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) പരീക്ഷയിൽ മിന്നുന്ന വിജയം നേടി ഗൗരി. വിധവാ വിഭാഗത്തിൽ രണ്ടാം ശ്രമത്തിലാണ് ഗൗരി പരക്ഷ പാസ്സായത്.
Read Also : പുല്‍വാമ; വസന്തകുമാറിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി
ഈ ഏപ്രിലിൽ ഗൗരി ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ചേരും. 49 ആഴ്ച്ചത്തെ കഠിന ട്രെയിനിങ്ങാണ് ഗൗരിയെ അക്കാദമിയിൽ കാത്തിരിക്കുന്നത്. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നതോടെ ലെഫ്റ്റ്‌നെന്റ് റാങ്കിൽ ഗൗരിക്ക് നിയമനം ലഭിക്കും.
താൻ എപ്പോഴും സന്തോഷവതിയായി ഇരിക്കാനാണ് തന്റെ ഭർത്താവ് ആഗ്രഹിച്ചിരുന്നതെന്നും സേനയിൽ ചേർന്ന് തന്റെ ഭർത്താവിന് അഭിമാനമാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ഗൗരി പറഞ്ഞു. എത്രയും വേഗം തന്റെ ഭർത്താവണിഞ്ഞ യൂണിഫോം അണിയാനായി കാത്തിരിക്കുകയാണ് ഗൗരി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here