Advertisement

പുല്‍വാമ; വസന്തകുമാറിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി

February 23, 2019
Google News 1 minute Read

പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ്  ജവാൻ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചത്.

നേരത്തെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വിവി വസന്തകുമാറിന്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ് തസ്തികയിൽ വസന്തകുമാറിന്റെ ഭാര്യക്ക് താൽപര്യമില്ലെങ്കിൽ എസ്‌ഐ തസ്തികയിൽ നിയമനം നൽകുമെന്ന് അറിയിച്ചിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടും. വീട്ടിലേക്കുള്ള വഴി, ഭവനം എന്നീ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തും. എസ്‌ഐ തസ്തികയിൽ നിയമനം വേണമൊയെന്ന് ഉടൻ അറിയിക്കാനും ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.

Read Moreപുൽവാമ ആക്രമണം; ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയിൽ അപകടകരമായ സാഹചര്യമെന്ന് ട്രംപ്

ഇക്കഴിഞ്ഞ 14 നായിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. പുല്‍വാമയില്‍ വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ  മൂന്നരയോടെയാണ്  ആക്രമണമുണ്ടായത്. മൂന്നൂറ്റിയമ്പതോളം കിലോഗ്രാം സ്ഫോടക വസ്തു നിറച്ച എസ്യുവി സൈന്യത്തിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റിയാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here