Advertisement

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നും സ്വര്‍ണ്ണവേട്ട

February 25, 2019
Google News 0 minutes Read
cochin airport gold seized

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നും സ്വർണ്ണ വേട്ട. രണ്ട് കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.  എയർ കസ്റ്റംസ് ഇൻറലിജൻസാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. റിയാദിൽ നിന്ന് വന്ന എയർഇന്ത്യ വിമാനത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ. രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തി സ്വർണ്ണം പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയും ഇവിടെ നിന്ന് സ്വര്‍ണ്ണം പിടികൂടിയിരുന്നു. ഒരു കോടിയുടെ സ്വര്‍ണ്ണമാണ് അന്ന് എയര്‍ കസ്റ്റംസ് പിടികൂടിയത്.  മൂന്ന് കേസുകളില്‍ നിന്നായാണ് ഇത്രയും സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇതില്‍ രണ്ടര കിലോ സ്വര്‍ണ്ണം ടോയ്ലെറ്റില്‍ ഉപേക്ഷിച്ച നിലയില്‍ തന്നെയായിരുന്നു. ഇൻറർനാഷണൽ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റിലാണ് സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ബാക്കിയുള്ള സ്വര്‍ണ്ണം ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്നും  തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here