ഫഹദ് എളിമയുള്ള നടന്‍, ഷെയിന്‍ സ്വീറ്റ് ഹാര്‍ട്ട്; കുമ്പളങ്ങി വിശേഷങ്ങളുമായി ‘നൈല’

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ നൈല എന്ന സോഫ്റ്റ് കഥാപാത്രത്തെ പ്രേക്ഷകരാരും മറക്കില്ല. സജിയുടെ വീട്ടില്‍ അതിഥിയായി കഴിയുമ്പോഴും ബേബിയുടെ വീട്ടില്‍ അതിഥിയായി എത്തിയപ്പോഴും രണ്ട് വ്യത്യസ്തമായ രീതിയില്‍ ഈ കഥാപാത്രത്തെ മികവുറ്റതാക്കിയ നടിയാണ് ജാസ്മിന്‍ മെടിവിയര്‍ എന്ന കുമ്പളങ്ങിയിലെ ടൂറിസ്റ്റ് നൈല.
നൈലയുടെ ആദ്യത്തെ സിനിമയാണ് കുമ്പളങ്ങി നൈറ്റസ്. അത് വരെ ഹ്രസ്വചിത്രങ്ങളില്‍ മാത്രമാണ് ന്യൂയോര്‍ക്ക് സ്വദേശിനിയായ ജാസ്മിന്‍ അഭിനയിച്ചിരിക്കുന്നത്. വളരെ താഴ്മയുള്ള മനുഷ്യനാണ് ഫഹദെന്നാണ് സിനിമയില്‍ ഒപ്പം അഭിനയിച്ച റിയയോടെ ജാസ്മിന്‍ മനസ് തുറക്കുന്നത്. കഥാപാത്രമായി അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവില്‍ ബഹുമാനം ഉണ്ടെന്നും ജാസ്മിന്‍ പറയുന്നു.
സെറ്റില്‍ എപ്പോഴും എല്ലാവരേയും ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന നടനാണെന്നാണ് സൗബിനെന്നാണ് സൗബിനെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ ആദ്യ മറുപടി. ശ്രീനാഥ് ഭാസിയാണ് ഭാഷ അറിയാത്തതിന്റെ പ്രശ്നങ്ങള്‍ പറഞ്ഞ് മനസിലാക്കിയത്. എനിക്ക് മനസിലാകുന്ന രീതിയില്‍ സീനുകള്‍ തിരിച്ച് പറഞ്ഞ് തന്നതും ഭാസിയാണ് . ഷെയ്ന്‍ സ്വീറ്റ് ഹാര്‍ട്ടാണ് രസികനാണെന്നും ജാസ്മിന്‍ പറയുന്നു. വീഡിയോ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here