പിരീഡ് എന്‍ഡ്‍ ഓഫ് സെന്‍റൻസ്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആര്‍ത്തവത്തെ കുറിച്ച് പറഞ്ഞ ചിത്രം

short film

ആര്‍ത്തവത്തെ കുറിച്ച് പറഞ്ഞ  പിരീഡ് എന്‍ഡ്‍ ഓഫ് സെന്‍റൻസ്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററിയ്ക്കുള്ള ഓസ്കാര്‍ പുരസ്കാരം നേടിയതിലൂടെ ഇന്ത്യയ്ക്കും ഓസ്കാറില്‍ ബഹുമതി. കാരണം ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഡോക്യുമെന്ററിയാണിത്. ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചിാണ്. ഗുനീത് മോംഗയാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്. മുമ്പ് ദി ലഞ്ച് ബോക്സ്, ​ഗ്യാങ്സ് ഓഫ് വാസിപ്പൂർ, മസാൻ എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളാണ് ഗുനീത് മോംഗെ.

ആര്‍ത്തവ കാലത്തെ ആരോഗ്യ പരിപാലനമാണ് ഡോക്യുമെന്ററിയുടെ ഇതി വൃത്തം. ദില്ലിയിലെ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ നിലനില്‍ക്കുന്ന ആര്‍ത്തവവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളേയും സ്ത്രീകള്‍ക്ക് സാനിറ്ററി പാഡ്‍ ലഭ്യമാക്കാന്‍ period end of sentences വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതും പാഡുകളുടെ ഉപയോഗവും അതുവഴി ആര്‍ത്തവത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമാണ് ഡോക്യുമെന്‍ററി ലക്ഷ്യം വച്ചത്. ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് നല്‍കിയ അരുണാചലം മുരുകാനന്ദനെക്കുറിച്ചും ഡോക്യുമെന്‍ററിയിൽ പരാമർശിക്കുന്നുണ്ട്.

Loading...
Top