പാലക്കാട് നാല് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

പാലക്കാട് നാല് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ഭിക്ഷാടന സംഘത്തിലെ മൂന്ന് പേരെയാണ് ആലുവയിൽ നിന്ന് പിടികൂടിയത്. കേസിലെ മുഴുവൻ പേരെയും അറസ്റ്റ് ചെയ്‌തെങ്കിലും കൊല്ലപ്പെട്ട പെൺകുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലചെന്നൈ കിഴക്ക് താമ്പരം സ്വദേശി പടയപ്പ എന്ന സത്യ, തിരുപ്പൂർ കാദർ പേട്ട സ്വദേശിനി സുലൈഹ എന്ന ഖദീജാബീവി, ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശിനി ഫാത്തിമ എന്ന കവിത എന്നിവരാണ് ആലുവയിൽ നിന്ന് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തിരുവള്ളുവർ സ്വദേശി സുരേഷ്, തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെ കഴിഞ്ഞയാഴ്ച്ച തിരുപ്പൂരിൽ നിന്നും പിടികൂടിയിരുന്നു.
Read Also : പൊന്നാനിയിലെ മത പരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയെ പീഡിപ്പിച്ചു
കഴിഞ്ഞ മാസം 15 നാണ് ഒലവക്കോട് റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് നാലുവയസ്സുകാരി ബാലികയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ ഭിക്ഷാടന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്. രണ്ട് പുരുഷൻമാരും, മൂന്നു സ്ത്രീകളുമടങ്ങുന്ന അഞ്ചംഗ സംഘം ജനുവരി ആദ്യവാരമാണ് തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നും നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പാലക്കാട്ട് വന്നത്.
ശേഷം ഒരാഴ്ചയോളം ഒലവക്കോട് , താണാവ് മേൽപ്പാലത്തിനടിയിൽ താമസിച്ച് ഭിക്ഷാടനം നടത്തി വരികയായിരുന്നു.
Read Also : പിറന്നാളാഘോഷത്തിനിടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി യുവതിയെ പീഡിപ്പിച്ചു
ജനുവരി 12 ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ റെയിൽവേ ട്രാക്കിൽ കിടത്തി മൂന്നു സ്ത്രീകളുടെയും ഒത്താശയോടു കൂടി സുരേഷും, പടയപ്പയും കൂടി ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. പീഡന സമയം നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും, ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ഊരിയെടുത്ത പാന്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ബാഗിലാക്കി, അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച് പിറ്റേന്നു രാവിലെ സംഘം രണ്ടായി പിരിഞ്ഞ് മുങ്ങുകയായിരുന്നു. റെയിൽവേ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. എന്നാൽ കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here