എച്ച് വണ്‍ എന്‍ വണ്‍; നവോദയ സ്കൂളില്‍ ചികിത്സ തുടരുന്നു

ആറ് പേർക്ക് എച്ച്‌വൺ എന്‍ വൺ സ്ഥിരീകരിച്ച കാസർകോട് പെരിയ ജവഹർ നവോദയ സ്കൂളില്‍ ചികിത്സ തുടരുന്നു, ഇപ്പോള്‍ രോഗ ലക്ഷണങ്ങളോടെ 71 പേർ കൂടി ചികിത്സയിലുണ്ട് . നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടറും സ്കൂൾ അധികൃതരും വ്യക്തമാക്കി .സ്കൂളില്‍ തന്നെ തയ്യാറാക്കിയ ഐസോലേറ്റഡ് വാർഡിലാണ് ഇപ്പോൾ ചികിത്സ.
ReadAlso: എച്ച്1എന്‍1; കാസര്‍കോട് ജാഗ്രതാ നിര്‍ദേശം,നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി
രോഗം സ്ഥിരീകരിച്ചവരെയും രോഗലക്ഷണം ഉള്ളവരെയും ഇപ്പോൾ വീടുകളിലേക്ക് അയക്കുന്നില്ല. ആരോഗ്യ പ്രവർത്തകരുടെ മുഴുവൻസമയ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പരിശോധനകൾക്കുള്ള സൗകര്യവും നവോദയ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് കലക്ടറുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ് നടക്കും. കാഞ്ഞങ്ങാട് വെച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്.
ReadAlso: പെരിയ നവോദയ സ്‌കൂളില്‍ എച്ച്1 എന്‍1 ബാധ; 5 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു; 67 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. വിഷയത്തില്‍ ആശങ്കയുടെ സാഹചര്യമില്ല. പക്ഷെ ജാഗ്രത വേണമെന്നും ആവശ്യമായ ഇടപെടലുകള്‍ ആരോഗ്യവകുപ്പ് നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടികളുടെ രക്തസാമ്പിളുകള്‍ സംശയത്തെത്തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചെണ്ണം എച്ച്1എന്‍1 പോസിറ്റീവായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here