Advertisement

ഇത് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങളല്ല [24 Fact Check]

February 26, 2019
Google News 3 minutes Read

ഏറെ ആവേശത്തോടെയാണ് പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി രാജ്യം നടത്തിയ പ്രത്യാക്രമണ വാർത്ത ഇന്ത്യൻ ജനത കേട്ടറിഞ്ഞത്. ഇന്ത്യൻ വ്യോമ സേന നടത്തിയ ആക്രമണത്തിന്റെ വീഡിയോ ഇതിനോടൊപ്പം തന്നെ വൈറലായിരുന്നു. ഇതിന് പിന്നാലെ തന്നെ ഇന്ത്യൻ സേനയുടെ പ്രത്യാക്രമണ വീഡിയോ എന്ന തരത്തിൽ സ്‌ഫോടനം നടക്കുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു. നിരവധി പേരാണ് ഇത് പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ ഈ വീഡിയോ യഥാർത്ഥമല്ലെന്നാണ് കണ്ടെത്തൽ.

എബിപി മാധ്യമപ്രവർത്തകൻ വികാസ് ഭാദുരിയ അടക്കമുള്ള പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ‘ഇത്തരത്തിലൊന്നാകും സംഭവിച്ചിരിക്കുക’ എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ വീഡിയോ തന്നെയാണ് ഏറ്റവും കൂടുതൽ പ്രചരിച്ചിരിക്കുന്നതും.

ഇതിന് പിന്നാലെ പല കീവേഡുകൾ ഉപയയോഗിച്ച് വീഡിയോ ഗെയിമുകൾക്കായി ഗൂഗിളിൽ ഓൾട്ട് ന്യൂസ് നടത്തിയ തെരച്ചിലാണ് ഇതിന്റെ യഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്നത്. 2015 ൽ പുറത്തിറങ്ങിയ ‘ആർമ 2’ ന്നെ വീഡിയോ ഗെയിമിലെ ദൃശ്യങ്ങളാണ് ഇത്. ഇതിലെ 20 സെക്കൻഡുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലും ഇന്ത്യൻ പോർ വിമാനങ്ങൾ ബോംബുകൾ വർഷിച്ചു. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വർഷിച്ചു. ലേസർ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്

300 ഭീകരരാണ് ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ആക്രമണത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കൺട്രോൾ റൂം പൂർണ്ണമായും തകർന്നതായും വിവരമുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ കൂടാതെ മറ്റ് ചില ഭീകര സംഘടനയുടെ താവളങ്ങളും തകർന്നതായി റിപ്പോർട്ടുണ്ട്. ആക്രമണം 21 മിനിട്ട് നീണ്ടു നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here