Advertisement

ശാരദ തട്ടിപ്പ് കേസ്; രാജീവ് കുമാറിന് എതിരായ കോടതിയലക്ഷ്യ കേസ് ഇന്ന് പരിഗണിക്കും

February 27, 2019
Google News 1 minute Read
rajeev kumar

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത പോലീസ് കമ്മിഷണർ രാജീവ് കുമാറിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷൻ ആയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ നിയമ വിരുദ്ധമായി തടവിൽ വേച്ചുവെന്നും ആരോപിച്ച് സിബിഐയും കേന്ദ്ര സർക്കാരും കോടതിയലക്ഷ്യ ഹർജി നൽകിയത്. കേസിൽ പശ്ച്ചിമ ബംഗാൾ സർക്കാരും പോലീസും നേരത്തെ വിശദീകരണം നൽകിയിരുന്നു.

Read Also: ശാരദാ ചട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ സ്വദേശികൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമങ്ങളിൽ ഇടപെടണം എന്നാവശ്യപ്പെട്ട്‌ നൽകിയ പൊതു താല്പര്യ ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കശ്മീരികൾക്ക്‌ ആവശ്യമായ സുരക്ഷ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേരത്തെ കോടതി നിർദേശം നൽകിയിരുന്നു. കശ്മീർ സ്വദേശികൾക്ക് നേരെ ആക്രമണം ഉണ്ടായ സംസ്ഥാനങ്ങളോട് കോടതി വിശദീകരണവും തേടിയിരുന്നു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി അധ്യക്ഷൻ ആയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത് .

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here