സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ കനത്ത മത്സരമാണ് നടക്കുന്നത്. ടി.വി ചന്ദ്രന്റെ പെങ്ങളില, ഷാജി എൻ കരുണിന്റെ ഓള്, ശ്രീകുമാർ മേനോന്റെ ഒടിയൻ, അമൽ നീരദിന്റെ വരത്തൻ, സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, പ്രിയനന്ദനന്റെ സൈലൻസർ, വി.കെ പ്രകാശിന്റെ പ്രാണ തുടങ്ങിയവ അടക്കം 150 സിനിമകളാണ് ഇക്കുറി അവാർഡിന് മത്സരിച്ചത്. ഇതില്‍ 21സിനിമകളാണ് അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്. കുമാർ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം. സാംസ്കാരിക മന്ത്രി എകെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിക്കുക.വരത്തൻ, ഞാൻ പ്രകാശൻ,കാർബൺ എന്നീ സിനിമകളിലെ അഭിനയത്തില്‍ ഫഹദ് ഫാസില്‍. വരത്തൻ, ഞാൻ പ്രകാശൻ,കാർബൺ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസിൽ, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സൗബിന്‍ ഷാഹിര്‍, ക്യാപ്റ്റനിലെ അഭിനയത്തിന് ജയസൂര്യ എന്നിവരാണ് അവസാന റൗണ്ട് മത്സരത്തിലുള്ളതെന്നാണ് സൂചന. മഞ്ജു വാര്യര്‍ (ആമി), നിമിഷ സജയന്‍, നസ്രിയ (കൂടെ), ഐശ്വര്യ ലക്ഷ്മി (വരത്തന്‍), എസ്തര്‍ (ഓള്)
ജയരാജിന്‍റെ രൗദ്രം, ശ്യാമപ്രസാദിന്‍റെ എ സൺഡേ, ഷാജി എൻ കരുണിന്റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here