Advertisement

ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്‍, ആട്ടിടയന്റെ ചിത്രമാണെന്ന് വ്യോമസേന

February 27, 2019
Google News 13 minutes Read

ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്റെ അവകാശവാദം. എന്നാല്‍ വാദം തള്ളി വ്യോമസേന രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പുറത്ത് വിട്ടത് ആട്ടിടയന്റെ ചിത്രമാണെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത് . എന്നാല്‍ ഒരു വൈമാനികനെ കാണാനില്ലെന്ന് എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദ് വര്‍ത്തമാനെയാണ് കാണാതായത് എന്നാണ് സൂചന. രാവിലെ പാക് സേന ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പ്രതിരോധിക്കാനായി തിരിച്ച വൈമാനിക സംഘത്തില്‍ ഉള്ളയാളാണ് അഭിനന്ദ്

 

ഇന്ത്യന്‍ വിമാനം അതിര്‍ത്തി കടന്ന് എത്തിയെന്നും പാക്കിസ്ഥാന്‍ എയര്‍ഫോഴ്സ് ഈ വിമാനം വെടിവച്ച് വീഴ്ത്തിയെന്നും പാക്കിസ്ഥാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പാക്പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അല്‍പസമയത്തിനകം പാക് ജനതയെ അഭിസംബോധന ചെയ്യും. നിലവിലെ സാഹചര്യങ്ങള്‍ ഇമ്രാന്‍ ഖാന്‍ വിശദീകരിക്കും.

അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്.  ഒമ്പത് വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം അതിര്‍ത്തിയിലേതാണ്. മൂന്നേകാലിന് ഇന്ത്യ നിലവിലെസാഹചര്യം വിശദീകരിക്കും. വിജയ് ഗോഖലെയാണ് മാധ്യമങ്ങളെ കാണുക.  എന്ത് ആക്രമണവും നേരിടാന്‍ രാജ്യം സുസജ്ജമാണെന്ന് അരുണ്‍ ജെയറ്റ് ലിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രകോപിപ്പിച്ചാല്‍ തിരിച്ചടിയ്ക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here