Advertisement

പാക് ഷെല്ലാക്രമണം; രജോരി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

February 27, 2019
Google News 1 minute Read

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന രജോരി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കി.

പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകരത്താവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ബോംബാക്രമണത്തിന്‌ പിന്നാലെ പാക് സൈന്യം നിയന്ത്രണ രേഖയ്ക്ക് സമീപം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

Read Moreതീവ്രവാദത്തിനെതിരെ അടിയന്തര നടപടിയെടുക്കണം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും

നിയന്ത്രണരേഖയുടെ സമീപമേഖലകളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായും രജോരി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Read More: അതിര്‍ത്തി പുകയുന്നു, വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ത്തു.

മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം 21 മിനിട്ട് നീണ്ടു നിന്നു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here