ഇന്നത്തെ പ്രധാന വാർത്തകൾ

അതിര്‍ത്തി പുകയുന്നു, വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍, തിരിച്ചടിച്ച് ഇന്ത്യ
ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്ക് പിന്നാലെ അതിർത്തിയിൽ പാക് വെടിവയ്പ്പ് തുടരുകയാണ്. പാക് ആക്രമണങ്ങളെ ശക്തമായി ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നുണ്ട്. അതേ സമയം, സൈന്യത്തിന്റെ ഭീകരവാദ വിരുദ്ധ നടപടിയെ തുടർന്നുണ്ടായ സാഹചര്യം ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നേത്യത്വത്തിൽ വിലയിരുത്തും. അതേ സമയം റഷ്യാ ചൈന ഇന്ത്യ സംയുക്ത സമ്മേളനത്തിന് ചൈനയിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനിസ് വിദേശകാര്യ മന്ത്രിയും ആയി ചര്‍ച്ച നടത്തി. ഇന്ത്യയുടെ വ്യോമാക്രമണത്തെ കുറിച്ച് സുഷമ വിശദീകരിച്ചു. മസ്ദൂറിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുതെന്നും സുഷമ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു വൈമാനികനെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
ഇന്ത്യന്‍ വൈമാനികനെ കാണാനില്ലെന്ന് വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യ. അല്‍പം മുമ്പ് മാധ്യമങ്ങളെ കണ്ട വിദേശ കാര്യ വക്താവ് രവീഷ് കുമാറും എയര്‍ വൈസ് മാര്‍ഷലുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എവിടെ വച്ചാണ് പൈലറ്റിനെ കാണാതായതെന്നോ പൈലറ്റിന്റെ പേരോ വിശദീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ വൈമാനികന്‍ ഉണ്ടെന്ന കാര്യത്തിലും ഇവര്‍ കൃത്യമായി പ്രതികരിച്ചിട്ടില്ല. പകരം ഈ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
പൈലറ്റുമാരെ കാണാതായ സംഭവം: പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി
രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിന് പിന്നാലെ പാക് ഹൈക്കമ്മീഷണറെഇന്ത്യ വിളിച്ചു വരുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയത്. പാക്കിസ്ഥാന്റെ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അതിനിടെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാനും വിളിച്ചുവരുത്തിയിരുന്നു, പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം പ്രകോപനം കൂടാതെ വെടിവെയ്പു നടത്തിയെന്നാരോപിച്ചായിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെ പാക്കിസ്ഥാന്‍ വിളിച്ചു വരുത്തിയത്.
ഷോപ്പിയാനയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ഷോപ്പിയാനയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനയിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. ഷോപ്പിയാനയില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞ് ആക്രമണം നടത്തിയിരുന്നു. ആക്രമണം ഇപ്പോഴും തുടരുയാണ്. ആറ് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു.
കൊല്‍ക്കത്തയില്‍ രണ്ട് ഭീകരവാദികള്‍ പിടിയില്‍. ജമാ അത്ത് ഉള്‍ മുജാഹദ്ദീന്‍ ഭീകരവാദികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. ഭീകരാക്രമണം സംബന്ധിച്ച ഗൂഢാലോചന നടത്തിയ ആളുകളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയാണ്. മര്‍ഹമയിലും അവന്തിപോരയിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.അതേസമയം പ്രതിരോധ മന്ത്രി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ വിട്ടുനിന്നേക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്ക് പിന്നാലെ അതിർത്തിയിൽ പാക് വെടിവയ്പ്പ് തുടരുകയാണ്. പാക് ആക്രമണങ്ങളെ ശക്തമായി ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നുണ്ട്.
അതിര്‍ത്തി ലംഘിച്ച പാക് വിമാനത്തെ ഇന്ത്യന്‍ വ്യോമസേന തുരത്തി
ഇന്ത്യന്‍ വ്യോമസേന പാക് വിമാനത്തെ തുരത്തി. പാക് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി. രജൗരി ജില്ലയിലാണ് പാക് യുദ്ധവിമാനം എത്തിയത്.
കാശ്മീരില്‍ വിമാനത്താവളങ്ങള്‍ അടച്ചു; അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം
പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ കാശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചു. നാല് വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടേക്ക് കൂടുത്ല സേനെയെ എത്തിക്കാനാണ് വിമാനത്താവളങ്ങള്‍ അടച്ചത്. യുദ്ധസമാനമായ ഒരുക്കങ്ങളാണ് അതിര്‍ത്തിയില്‍ ഇപ്പോഴുള്ളത്.
കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ കാശ്മീരില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ ആരംഭിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചതിനു പിന്നാലെ ജമ്മു-പത്താന്‍കോട്ട് പാതയിലെ ഗതാഗതവും സൈന്യം റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സേനാനീക്കം സുഗമമാക്കുകയെന്ന ലക്ഷ്യമിട്ടാണ് നടപടികള്‍.
ഡെൽഹി മെട്രോയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ഡെൽഹി മെട്രോയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സ്റ്റേഷൻ കൺട്രോളൻമാർ ഓരോ രണ്ടു മണിക്കൂറിലും സ്റ്റേഷനുകൾ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. അതിർത്തിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here