അതിര്‍ത്തി ലംഘിച്ചുള്ള പാക് ആക്രമണം; ആര്‍മി, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സംയുക്ത വാര്‍ത്താസമ്മേളനം വൈകീട്ട്

അതിര്‍ത്തി ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനം വൈകീട്ട് ചേരും. ആര്‍മി, എയര്‍ഫോഴ്‌സ് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിക്കാണ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണുക.
അതേസമയം, കശ്മീരിലെ പൂഞ്ച് മേഖലയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒരു മണിക്കൂര്‍ മുന്‍പ് ആക്രമണമുണ്ടായി എന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. തിരിച്ചടിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെ തുരത്തിയെന്നും ഇത് വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനമെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കുന്നു.
Read more: സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍മ്മല സീതാരാമന്‍ നാളെ കശ്മീരില്‍
ഇന്ന് രാവിലെ പൂഞ്ച് മേഖലയില്‍ പാക്ക് പ്രകോപനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈനിക പോസ്റ്റുകള്‍ക്ക് നേരെ രാവിലെ ആറ് മണി മുതല്‍ ഏഴ് മണിവരെയാണ് വെടിവെയ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചയോടടുത്ത് പൂഞ്ച് മേഖലയില്‍ തന്നെ വീണ്ടും പാക് പ്രകോപനമുണ്ടായതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇന്നലെയും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.
അതിനിടെ ഇന്ത്യ-പാക് സംഘര്‍ഷം മുറുകിയ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി നാളെ കശ്മീര്‍ സന്ദര്‍ശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മ്മല സീതാരാമനൊപ്പം ഉണ്ടാകും. പാക് ആക്രമണം നടന്ന അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here