ജൂനിയര്‍ ഉദ്യേഗസ്ഥനെ നിയമിച്ചതിലൂടെ വിജിലന്‍സിന്റെ വിശ്വസ്യത സര്‍ക്കാര്‍ തകര്‍ത്തു: രമേശ് ചെന്നിത്തല

ജൂനിയര്‍ ഉദ്യേഗസ്ഥനെ നിയമിച്ചതിലൂടെ വിജിലന്‍സിന്റെ വിശ്വസ്യത സര്‍ക്കാര്‍ തകര്‍ത്തെന്ന് രമേശ് ചെന്നിത്തല. ക്രമസമാധാന പാലനത്തിന് പുതിയ എ ഡി ജി പിയെ നിയമിച്ചത് തുഗ്ലക്ക് പരിഷ്‌കാരം. വിജിലന്‍സിലെ കേഡര്‍ പോസ്റ്റില്‍ ജൂനിയറായ ഒരു ഉദ്യേഗസ്ഥനെ നിയമിക്കുക വഴി സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസ് സേനക്കുള്ളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങള്‍ സേനക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നടപടിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
യു ഡി എഫ് ഭരണകാലത്ത് സീനിയല്‍ എ ഡി ജി പിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിച്ചതിനെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ ഏറ്റവും ജൂനിയര്‍ എ ഡി ജി പിക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇത് വിജിലന്‍സിലെ കേസുകള്‍ അട്ടമിറിക്കാനും, സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി വിജിലന്‍സ് വകുപ്പിനെ മാറ്റാനുമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More:ചര്‍ച്ച് ആക്ട് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല
ക്രമസമാധാന ചുമതലയുള്ള ഡി ജി പി ഉള്ളപ്പോള്‍ അദ്ദേഹത്തിന് താഴെ ഒരു എ ഡി ജി പിക്ക് ക്രമസമാധാന ചുമതല എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. നേരത്തെ സോണല്‍ തലങ്ങളില്‍ എ ഡി ജി പിമാരുടെ സാന്നിധ്യം മൂലം ക്രമസമാധാന പാലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇവര്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് ഈ തിരുമാനം മൂലം ഇല്ലാതായിരിക്കുന്നത്.
സോണല്‍ തലത്തിലെ ഗൗരവതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ ഡി ജി പി യെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്നു കാണേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് പൊലീസ് സേനക്ക് ഒരിക്കലും ഗുണം ചെയ്യില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല ഐ ജി മാരുടെ എണ്ണം കുറച്ചതും അംഗീകരിക്കാന്‍ കഴിയുന്ന നടപടി അല്ല. ഇതെല്ലാം ക്രമസമാധാന നില വഷളാക്കാനേ ഉപകരിക്കൂ എന്നത് കൊണ്ട് ഇത്തരം തുഗ്‌ളക്ക് പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here