രണ്ടില ചിഹ്നത്തിനുള്ള അവകാശം എഐഡിഎംക്കെക്ക് തന്നെ; ദിനകരന്‍റെയും ശശികലയുടെയും ഹര്‍ജി തളളി

രണ്ടില ചിഹ്നത്തിനുള്ള അവകാശം ഉന്നയിച്ച് ടിടിവി ദിനകരനും ശശികലയും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിഹ്നം എഐഡിഎംക്കെക്ക് തന്നെ നല്‍കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കോടതി ശരിവെച്ചു. അതേസമയം ദിനകരന് നിലവില്‍ അനുവദിച്ചിരിക്കുന്ന പ്രഷര്‍ കുക്കര്‍ ചിഹ്നം പതിനഞ്ച് ദിവസം വരെ ആര്‍ക്കും നല്‍കരുതെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സഗമീപിക്കാനുള്ള സാവകാശം എന്ന നിലക്കാണ് ഈ നിര്‍ദ്ദേശം.
ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയിലുണ്ടായ പിളര്‍പ്പാണ് രണ്ടില ചിഹ്നത്തിന്‍റെ അവകാശത്തര്‍ക്കത്തിലെത്തിയത്. പനീര്‍ ശെല്‍വം-ശശികല വിഭാഗങ്ങള്‍ തമ്മിലായിരുന്നു ആദ്യ തര്‍ക്കം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച പനീര്‍ ശെല്‍വം-പളനി സ്വാമി വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ തര്‍ക്കം ശശികല വിഭാഗവും ഒപിഎസ്-ഇപിഎസ് പക്ഷവും തമ്മിലായി.
ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടില ചിഹ്നത്തിന് അവകാശവാദവുമായി ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. അതിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഉപയോഗിച്ചുവെന്ന കണ്ടെത്തലില്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തു. രണ്ടിലചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചതിന് ടിടിവി ദിനകരന്‍ അറസ്റ്റിലാകുകയും ചെയ്തു.
Read More: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് എന്‍ഡിഎ
ഒടുവില്‍ ഇരു വിഭാഗത്തിന്റേയും വാദം കേള്‍ക്കുകയും സത്യവാങ്മൂലം പരിശോധിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒപിഎസ്-ഇ-പിഎസ് പക്ഷത്തിന് ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയെന്ന് കണ്ടെത്തി തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു. ഈ വിധിയാണ് ദില്ലി ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here