Advertisement

എംജി സർവ്വകലാശാല കലോത്സവത്തിന് ഇന്ന് തുടക്കമാകും; നടൻ ഹരിശ്രീ അശോകൻ തിരിതെളിക്കും

February 28, 2019
Google News 1 minute Read

എംജി സർവ്വകലാശാല കലോത്സവത്തിന് ഇന്ന് നടൻ ഹരിശ്രീ അശോകൻ തിരിതെളിക്കും. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ‘അലത്താളം’ എന്നാണ് പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. ഏഴ് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എം.ജി യുണിവേഴ്‌സിറ്റി കലോത്സവത്തിനായി അക്ഷര നഗരി ഒരുങ്ങിക്കഴിഞ്ഞു. അലത്താളം എന്ന് പേരിട്ടിരിക്കുന്ന കലാമേളയ്ക്കായി തിരുനക്കര മൈതാനത്താണ് ഒന്നാം വേദി ക്രമീകരിച്ചിരിക്കുന്നത്. മറ്റിടങ്ങളിലായി ആറ് വേദികളുമുണ്ട്. വൈകിട്ട് മുന്ന് മണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര പുറപ്പെടും. ഇതിനു ശേഷം നടൻ ഹരിശ്രീ അശോകൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

Read More : എംജി സർവ്വകലാശാല വിസിക്ക് ശിക്ഷ

ചലച്ചിത്ര താരങ്ങളായ മിയ, അനൂപ് ചന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. പ്രളയ കാലത്ത് രക്ഷാ പ്രവർ്ത്തനം നടത്തി മാതൃകയായ മത്സ്യതൊഴിലാളി ജൈസലിനെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും. ആദ്യ ദിനത്തിൽ തിരുവാതിര, മൂകാഭിനയം, കേരള നടനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here