എക്സൈസിനെ തളളി ബാറുകളിൽ ആവശ്യത്തിന് കൗണ്ടറുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

എക്സൈസ് വകുപ്പിന്റെ എതിർപ്പു തള്ളി ബാറുകളിൽ ആവശ്യം പോലെ കൗണ്ടറുകൾ അനുവദിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർവീസ് ഡെസ്ക് എന്ന പേരിലാകും അധിക കൗണ്ടറുകൾ പ്രവർത്തിക്കുക.
Read More: കോഴിക്കോട്ടെ വ്യാജ ചാരായ വാറ്റിന് എതിരെ നടപടികള്‍ ശക്തമാക്കി എക്സൈസ്
ബാറുകളിലെ ഏക കൗണ്ടറിൽ മദ്യപാനികൾ തിക്കി ത്തിരക്കുന്നത് ഒഴിവാക്കാം. ഒരുപാട് കൗണ്ടറുകൾ ഇനി ഒരു ബാറിൽ . ബാറിലെ റസ്റ്റോറൻറുകളിലും മറ്റിടങ്ങളിലുമൊക്കെ പ്രതിവർഷം 25,000 രൂപ അടച്ചാൽ അധിക കൗണ്ടറുകൾ തുടങ്ങാം. സർക്കാർ നീക്കത്തെ എക്സൈസ് വകുപ്പ് എതിർത്തിരുന്നു.
Read More: എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ക്ക് ലൈംഗിക പീഡനമെന്ന് പരാതി
ഒരു ബാർ ലൈസൻസിൽ ഒന്നിലേറെ ബാറുകൾ പ്രവർത്തിക്കുമെന്നതാണ് എക്സൈസ് വകുപ്പ് ചൂണ്ടിക്കാട്ടിയത്. നേരത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സർവീസ് ഡെസ്കുകൾ തുടങ്ങാൻ അനുമതി നൽകിയിരുന്നു.
Read More: ഫയർ സേഫ്റ്റി ലൈസൻസ് ഇല്ലാത്ത 30 ഹോട്ടലുകളുടെ പ്രവർത്തനം നിർത്തലാക്കി സർക്കാർ
പിണറായി മന്ത്രിസഭക്ക് ബാറുടമകൾ നൽകിയ നിവേദനം കണക്കിലെടുത്താണ് പുതിയ തീരുമാനം. നേരെത്തെ സൗജന്യമായിരുന്നത് ഇപ്പോൾ വരുമാനം ഈടാക്കി നൽകുയാണ് ചെയ്തതെന്ന് നികുതി വകുപ്പ് വ്യത്തങ്ങൾ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here