Advertisement

അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ചിട്ടതിന് കൂടുതല്‍ തെളിവ്; വിമാനാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്

February 28, 2019
Google News 7 minutes Read

അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനം വെടിവച്ചിട്ടെന്ന ഇന്ത്യയുടെ അധികൃതരുടെ വെളിപ്പെടുത്തലിന് കരുത്തു പകരുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ട പാക്ക് വിമാനം എഫ് 16 ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ 7 നോര്‍ത്തേണ്‍ ലൈഫ് ഇന്‍ഫന്‍ട്രി കമാന്‍ഡിങ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. പാക്ക് അധിനിവേശ കശ്മിരീലായിരുന്നു വിമാനം തകര്‍ന്നുവീണത്.

ഇന്നലെ രാവിലെയാണ് അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനത്തെ ഇന്ത്യ തുരത്തിയത്. ഇതിനിടെ പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടിരുന്നു. എന്നാല്‍ ഇത് സമ്മതിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ല. പാക്കിസ്ഥാന് നഷ്ടം സംഭവിച്ചില്ലെന്നും ഇന്ത്യയുടെ മിഗ് വിമാനവും ഒപ്പം ഫൈറ്റര്‍ പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്തുമെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം.

Read more: ഇന്ത്യന്‍ സേനയ്ക്ക് ആദരവ്; മകന് മിറാഷ് എന്ന് പേര് നല്‍കി അധ്യാപകന്‍

അതേസമയം, പാക് പിടിയിലുള്ള വിമാനികന്‍ അഭിനന്ദനെ മോചിപ്പിക്കാനുള്ള നീക്കം ഇന്ത്യ ശക്തമാക്കി. നയതന്ത്ര തലത്തില്‍ തന്നെ ഇന്ത്യ ഇടപെട്ടിരിക്കുകയാണ്. അഭിനന്ദന്‍ വര്‍ത്തമാനെ തിരികെ ഇന്ത്യയിലെത്തിക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍ അടക്കം ആവശ്യപ്പെടുകയാണ്. പാക്കിസ്ഥാന് അകത്തുതന്നെ ഒരു വലിയ വിഭാഗം ഇതിന് അനുകൂലമാണ്. സുല്‍ഫിക്കര്‍ അലിയുടെ കൊച്ചുമകളായ സാഹിത്യക്കാരി ഫാത്തിമ ഭൂട്ടോ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജെനീവ കരാര്‍ അനുസരിച്ച് അഭിനന്ദിനെ ഏഴ് ദിവസത്തിനകം ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്നാണ്. ജെനീവ കണ്‍വെന്‍ഷന്റെ നഗ്‌നമായ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയിരിക്കുന്നതെന്ന് ആഗോളതലത്തില്‍ ആക്ഷേപമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here