പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദൻ വാ​ഗ അതിര്‍ത്തിയിലെത്തി

പാക്കിസ്താൻ പിടിയിലായ ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാൻ വാ​ഗ അതിർത്തിയിലെത്തി. പാക് സൈന്യത്തിന്റെ സാന്നിധ്യത്തിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക.

വൈകുന്നേരത്തോടെ അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിക്കുമെന്ന് നേരത്തെ പാക്ക് വൃത്തങ്ങൾ അറിയിച്ചു. വ്യോമസേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെ ഡി കുര്യന്‍ ഇന്ത്യയിലേക്ക് അദ്ദേഹത്തെ വരവേല്‍ക്കും. അഭിനന്ദന് വേണ്ടി വാഗ അതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇന്ത്യയുടെ വീരപുത്രനെ വരവേൽക്കാൻ എത്തിയിരിക്കുന്നത്. അതിനിടെ അഭിനന്ദനെ വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദിലെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് കോടതി തള്ളുകയും ചെയ്തു.

Read More: പാക് തടവിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാൻ ഇന്ന് മോചിതനാകും

വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് അടക്കമുള്ളവര്‍ എത്തുന്നുണ്ട്. അഭിനന്ദന്റെ കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ അകലെ ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്. മുംബൈയില്‍ നിന്നും ജമ്മുവില്‍ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More