Advertisement

ആദ്യ വിമാനയാത്ര, പേടി മാറാന്‍ യുവാവ് കാണിക്ക ഇട്ടത് വിമാനത്തിന്‍റെ എഞ്ചിനില്‍

March 1, 2019
Google News 1 minute Read

ആദ്യമായി വിമാന യാത്ര ചെയ്യുന്നവര്‍ക്ക് പേടി തോന്നുക സ്വാഭാവികമാണ്. എന്നാല്‍ സുരക്ഷിത യാത്രയ്ക്കായി വിമാനത്തിന്‍റെ എഞ്ചിനില്‍ കാണിക്ക അര്‍പ്പിച്ചെങ്കിലോ. ചൈനയിലാണ് സംഭവം.

അപകടം കൂടാതെ യാത്ര മുഴുമിപ്പിക്കാനായി വിമാനത്തിന്‍റെ എഞ്ചിനില്‍ നാണയം കാണിക്കയായി ഇടുകയായിരുന്നു യുവാവ്. ചൈനയിലെ ലക്കി എയര്‍ വിമാനത്തിലാണ് സംഭവം. നിന്‍ഗ്ബോയില്‍ നിന്നും അന്‍ഗ്വിംഗിലേക്ക് പോകേണ്ടിയിരുന്ന ലീ എന്ന യുവാവാണ് വിമാനത്തിന്‍റെ എഞ്ചിനില്‍ കാണിക്കയായി നാണയം ഇട്ടത്.

ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് നാണയം കണ്ടെത്തിയത്. ലീ കുറ്റം സമ്മതിക്കുകയും ചെയ്തു. നാണയം കണ്ടെത്തിയതോടെ വിമാനം ക്യാന്‍സല്‍ ചെയ്തു. 162 യാത്രക്കാരുടെ യാത്രയാണ് യുവാവിന്‍റെ കാണിക്കയിടലിലൂടെ മുടങ്ങിയത്. ഇതിന് പിന്നാലെ ലൂയിയുടെ പക്കല്‍ നിന്നും 1,470,000 രൂപ നഷ്ടപരിഹാരം ഈടക്കാനും ലക്കി എയര്‍ തീരുമാനിച്ചിട്ടുണ്ട്.

Read More: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ഭാര്യക്കും ഒരു വയസ്സുള്ള കുട്ടിക്കും ഒപ്പം യാത്രക്കെത്തിയ ലൂ എന്ന 28 കാരനാണ് നാണയം ഇട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യാത്ര സുരക്ഷിതമാകാനായിട്ടാണ് കാണിക്കയായി നാണയം ഇട്ടതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
സുരക്ഷാ കാരണങ്ങളാല്‍ വിമാനത്തിന്റെ യാത്ര തടസ്സപ്പെട്ടു. വിമാനത്തില്‍ പോകാനെത്തിയ 162 യാത്രക്കാരുടെ യാത്ര മുടങ്ങിയതിനും സുരക്ഷാ ഭീഷണി സൃഷ്ടിച്ചതിനുമായി 21,000 ഡോളര്‍ നഷ്ടപരിഹാരമായി ലൂയുടെ പക്കല്‍ നിന്ന് ഈടാക്കാനാണ് ലക്കി എയറിന്റെ തീരുമാനം. മുമ്പും ഒരു തവണ ലക്കി എയറിന്റെ എന്‍ജിനില്‍ നാണയത്തുട്ട് ഇട്ട സംഭവമുണ്ടായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here