നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിൽ

അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിൽ. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് പോവുക . ഉച്ചയ്ക്ക് 12.50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ജസ്റ്റിസ് പി. സദാശിവവും മന്ത്രി കെ കെ ശൈലജയും ചേർന്ന് സ്വീകരിക്കും.
കന്യാകുമാരിയിൽ വിവിധ സർക്കാർ പരിപാടികളിൽ പ്രധാനമന്ത്രിക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി- എഐഡിഎംകെ സഖ്യ പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. കന്യാകുമാരിയിൽ
പൊതുയോഗത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വൈകിട്ട് 4.50 ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രി വിശാഖപട്ടണത്തേക്ക് തിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here