സൗദിയിൽ നഗരസഭാ ലൈസൻസ് കാലാവധി അഞ്ചു വർഷം വരെയാക്കി

സൗദിയിൽ നഗരസഭാ ലൈസൻസ് കാലാവധി അഞ്ചു വർഷം വരെയാക്കി പുതുക്കി നിശ്ചയിച്ചു. നഗരസഭാ ലൈസൻസ് നിയമാവലിയിലെ എട്ടാം വകുപ്പിൽ വരുത്തിയ ഭേഭഗതിക്ക് ആക്ടിംങ് മുനിസിപ്പൽ,ഗ്രാമകാര്യമന്ത്രി അംഗീകാരം നൽകുകയായിരുന്നു.
Read More: പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി റദ്ദാക്കി; ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി
വ്യാപാര സ്ഥാപനങ്ങളുടെ നഗരസഭാ ലൈസൻസ് കാലാവധി മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെയാക്കി ഉയർത്തി. നഗരസഭാ ലൈസൻസ് നിയമാവലിയിലെ എട്ടാം വകുപ്പിൽ വരുത്തിയ ഭേഭഗതിക്ക് ആക്ടിംങ് മുനിസിപ്പൽ,ഗ്രാമകാര്യമന്ത്രി ഡോ. മാജിദ് അൽ ഖസബി അംഗീകരിച്ചു. മുപ്പത് ദിവസത്തിനകം പുതിയ തീരുമാനം പ്രാബല്യത്തിൽ വരുകയും ചെയ്യും .
Read More: മൻമോഹൻ സിങ്, വാജ്‌പേയി എന്നിവര്‍ മാതൃക, മോദി കാര്യങ്ങള്‍ വഷളാക്കുന്നു: മുന്‍ റോ മേധാവി
മുനിസിപ്പൽ,ഗ്രാമകാര്യമന്ത്രാലയത്തിന്റെയും നഗരസഭകളുടെയും ശാഖാ ബലദിയകളുടെയും മേൽ നേട്ടത്തിന് വിധേയമായ ഏതു സ്ഥാപനങ്ങൾക്കുമുള്ള ലൈസൻസ് കാലാവധി ഇനി മുതൽ മൂന്ന് മുതൽ അഞ്ചു വർഷം വരെയായിരിക്കും.ഇപ്പോൾ ബലദിയ്യ ലൈസൻസ് കാലാവധി ഒരു വർഷമാണ്. ഓരോ വർഷവും ലൈസൻസ് പുതുക്കണം . ഉപയോക്താക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലൈസൻസ് കാലാവധിക്ക് മുഴുവനായുള്ള ഫീസോ ഓരോ വര്ഷത്തിനുള്ള ഫീസോ അടക്കാനുമാകും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here