Advertisement

പ്രവാസത്തിൻറ്റെ പരിമിതികളെ മറികടക്കാൻ ഒരുങ്ങി ഒരു പറ്റം ഡോക്ടർമാർ;

March 1, 2019
1 minute Read

രോഗത്തിൻറ്റെയും മരുന്നിൻറ്റെയും ലോകത്തിനപ്പുറത്തേക്ക്‌ കലയും സംഗീതവും ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി പ്രവാസത്തിൻറ്റെ പരിമിതികളെ മറികടക്കാൻ ഒരുങ്ങുകയാണ് സൗദിയില്‍ ഒരു പറ്റം ഡോക്ടർമാർ.  ഇവരുടെ ഒത്തുകൂടൽ സർഗ്ഗ ബോധത്തിൻറ്റെ മഹാപര്യായമായി പുതിയൊരുകാലം സൃഷ്ടിക്കുകയായിരുന്നു.

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഏതാണ്ട് നൂറോളം വരുന്ന മലയാളി ഡോക്ടർമാർ ചേർന്നാണ് വ്യത്യസ്തമായ ഒരു കലാ സന്ധ്യക്ക്‌ തിരികൊളുത്തിയത്.  കർമ്മ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്‌ത സിനിമാനടനും ഗായകനുമായ മനോജ് കെ ജയനാണ്‌ മലയാളീ ഡോക്ടർസ് അസോസിയേഷന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചത് . അസോസിയേഷൻ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച ധനം കൊണ്ട്പ്രളയക്കെടുതിയിൽ എല്ലാംനഷ്ടപ്പെട്ടുപോയ രണ്ടു കുടുംബങ്ങൾക്ക് വീട് നിർമിച്ചു കൊടുക്കുന്നതിനായി ഡോക്ടർമാർ മുന്നോട്ട് വന്നതും ഏറെ ശ്രദ്ധേയമായി . ഡോക്ടർമാരായ ജ്യോതി, ഇസ്മായിൽ , പ്രിൻസ് നിൻസ, അജി വർഗീസ്, ഹാഷിഖ് , ചാൾസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More: പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി റദ്ദാക്കി; ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി

സാമൂഹിക സേവനം ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സംഘടന രൂപം കൊടുത്തിട്ടുള്ളതെന്ന് ഡോക്ടർമാർ പറയുന്നു . കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച കലാസന്ധ്യയും വേറിട്ടൊരനുഭവമായി മാറി. ഉൽഘാടകനായി എത്തിയ മനോജ് കെ ജയൻ തൻറ്റെ ഇഷ്ടപ്പെട്ട ഗാനങ്ങളുമായി വേദിയിൽ എത്തിയതോടെ സദസ്യർ ആവേശത്തിലായി. സേവനരംഗത്ത് നാൽപത് വർഷം പൂർത്തിയാക്കിയ ഡോക്ടർ ഉത്തൻ കോയയെയും ചടങ്ങിൽ വെച്ച് ആദരിച്ചു .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top