Advertisement

വ്യോമസേനാ പൈലറ്റ് സിദ്ധാര്‍ത്ഥ് വശിഷ്ടിന് രാഷ്ട്രത്തിന്‍റെ യാത്രാമൊഴി; മൃതദേഹത്തിനരികെ പതറാതെ ഭാര്യ ആരതി സിങ്

March 2, 2019
Google News 1 minute Read

ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ടിന് രാഷ്ട്രം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ യാത്രാമൊഴി നല്‍കി.  ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിങ് ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ പതറാതെ നിലയുറപ്പിച്ചത് ശ്രദ്ധേയമായി.

കരച്ചില്‍ അടക്കി നിര്‍ത്തി സധൈര്യം സിദ്ധാര്‍ത്ഥ് വശിഷ്ടിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ നില്‍ക്കുന്ന ആരതി സിങിന്റെ ചിത്രത്തിന് വന്‍ പ്രചാരമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

Read more: ഇന്ത്യയുടെ പ്രത്യാക്രമണം സന്തോഷം നല്‍കുന്നതെന്ന് ധീരജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന

ആരതി സിങിനൊപ്പം സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തിലെത്തിയ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ സിദ്ധാര്‍ത്ഥും ഉണ്ടായിരുന്നു. ഈ സേവനത്തിന് കഴിഞ്ഞ മാസം അദ്ദേഹത്തിന് അംഗീകാരവും ലഭിച്ചിരുന്നു.

പുല്‍വാമ ഭീകരക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് സിദ്ധാര്‍ത്ഥടക്കം ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടത്.

Read more: അഭിനന്ദൻ വർധമാൻ ഇന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും

31-കാരനായ സിദ്ധാര്‍ത്ഥ് തന്‍റെ കുടുംബത്തിലെ സൈന്യത്തിലെത്തുവന്ന നാലാം തലമുറ അംഗമാണ്.  2010-ലാണ് അദ്ദേഹം വ്യോമസേനയില്‍ ചേരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here