കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

basheer

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ചിതറയിലാണ് സംഭവം. വളവുപച്ച സ്വദേശിയ ബഷീറാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജഹാന്‍ പോലീസ് പിടിയിലായിട്ടുണ്ട്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി അംഗമാണ് ബഷീര്‍.

ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ കൊല നടത്തിയത്. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ബഷീറിന്റെ അനുജന്റെ ഭാര്യയ്ക്കും അനന്തരവള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഷീറിന്റെ മൃതദേഹവും കടയ്ക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ. വ്യക്തിപരമായ കാരണമാണ് കൊലയ്ക്ക് കാരണമെന്നാണ് കടയ്ക്കല്‍ പോലീസ് വ്യക്തമാക്കുന്നത്.
സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി അംഗമാണ് ബഷീര്‍. അത്കൊണ്ട് തന്നെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇവര്‍ തമ്മില്‍ തര്‍ക്കം മുമ്പേ ഉണ്ടായിരുന്നുവെന്നും ഇത് രാഷ്ട്രീയ പരമല്ലെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലയില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top