Advertisement

പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത് മോദിയെ ഭയന്ന്: ബി എസ് യെദ്യൂരപ്പ

March 2, 2019
6 minutes Read
yeddyurappa

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയന്നെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ. ഒരു ദേശസ്‌നേഹി എങ്ങനെയായിരിക്കണമെന്ന് അഭിനന്ദന്‍ തെളിയിച്ചെന്നും യെദ്യൂരപ്പ പറഞ്ഞു.

അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് പാക്കിസ്ഥാന്റെ തിടുക്കത്തിലുള്ള നടപടിക്കു പിന്നില്‍. നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്നും അണികളോട് യെദ്യൂരപ്പ ആവശ്യപ്പെട്ടു.

Read more: ഇന്ത്യന്‍ തിരിച്ചടിയില്‍ രാഷ്ട്രീയം കലര്‍ത്തി ബിജെപി; സൈനിക നടപടി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് യെദ്യൂരപ്പ; വിവാദം

പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വ്യോമാക്രമണം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് യെദ്യൂരപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാക്കിസ്ഥാനെതിയാ നടപടി തെരഞ്ഞടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ 22 മുതല്‍ 28 സീറ്റുകള്‍ വരെ ലഭിക്കാന്‍ അത് സഹായകമാകുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ നടപടി രാജ്യത്ത് മോദി അനുകൂല തരംഗത്തിന് കാരണമായിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. ഇത് പിന്നീട് വിവാദമാകുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top