Advertisement

ജയന്റെ തേവള്ളിയിലെ വീട് സ്മാരകമാക്കണം; ജയന്‍ ഫാന്‍സ് മാര്‍ച്ച് 10ന് കൊല്ലത്ത് ഒത്തുചേരുന്നു

March 2, 2019
Google News 0 minutes Read
jayan

മലയാള സിനിമയിലെ ഇതിഹാസ താരം ജയന് ഇന്നും ആരാധകരേറെയാണ്. ഒരു പക്ഷേ താരം അപകടത്തില്‍ മരിക്കുമ്പോള്‍ ജനിച്ചിട്ടില്ലാത്തവര്‍ പോലും ജയന്റെ ഫാന്‍ എന്ന ഗണത്തില്‍പ്പെടും. അഭിനയത്തോടുള്ള ആത്മാര്‍ത്ഥത തന്നെയാണ് ജയന് ഇപ്പോഴും വീര പരിവേഷം നല്‍കുന്നത്. ഇപ്പോഴും അവഗണനയില്‍ തുടരുന്ന ഈ താരത്തിന്റെ വീട്ടിലേക്ക് ജയന്റെ ഫാന്‍സ് എത്തുകയാണ്.  ശോചനീയാവസ്ഥയില്‍ ഉള്ള ജയന്റെ വീട് സ്മാരകമാക്കി ഉയര്‍ത്തണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ ഇങ്ങോട്ട് എത്തുന്നത്.


മാര്‍ച്ച് 10നാണ് കേരളത്തിന് അകത്തും പുറത്തുമുള്ള ജയന്‍ ഫാന്‍സ് കൊല്ലം തേവള്ളി ഓലയിലെ ജയന്റെ വീട്ടിലേക്ക് ഇവരെത്തുന്നത്. ജയന്‍ ഇതിഹാസ നായകന്‍ എന്ന വാട്സ് ആപ്പ് കൂട്ടായ്മയിലുള്ളവരാണ് അടുത്ത ഞായറാഴ്ച ഒത്തു കൂടുന്നത്. കണ്ണൂര്‍ സ്വദേശി വിമല്‍ വേണുവിന്റെ നേതൃത്വത്തിലാണ് ഈ വാട്സ് ആപ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. ദൃശ്യമാധ്യമരംഗത്ത് ജയന്റെ സ്മരണയ്ക്കായി ഒരുപാട് ഷോർട്ട് ഫിലിമുകളും ഡോക്യുമെൻററികളും  ഈ കൂട്ടായ്മ ചെയ്തിട്ടുണ്ട്.


ജയന്‍ മരിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ കലാകാരന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്നും ജന്മനാട്ടില്‍ പോലും സ്മാരകം പണികഴിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. വീടിനു മുൻപിൽ സ്ഥാപിച്ചിരിയ്ക്കുന്ന ഒരു പ്രതിമ മാത്രമാണ് പേരിനെങ്കിലും പറയാനുള്ളത്. ജയന്റെ വീട് സംരക്ഷിക്കണമെന്നും ഈ വീട് സ്മാരകമായി മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം.  ഇക്കാരണത്താല്‍ തന്നെയാണ് വീട്ടില്‍ തന്നെ ഒത്തുകൂടാന്‍ തീരുമാനിച്ചതെന്ന് വിമല്‍ പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളും ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. അമ്പതിലധികം പേര്‍ അന്നേദിവസം കൊല്ലം ജില്ലാ ആശുപത്രിയില്‍ രക്തദാനവും നടത്തുന്നുണ്ട്.

പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്  9747135418 ഈ നമ്പറില്‍ ബന്ധപ്പെടാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here