Advertisement

കെവിൻ കൊലക്കേസ്; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കെവിന്റേത് മുങ്ങി മരണമെന്ന് പ്രോസിക്യൂഷൻ; 13ന് പ്രാഥമിക വാദത്തിൽ വിധി പറയും

March 2, 2019
Google News 1 minute Read
kevin murder case chacko bail plea denied

കെവിൻ കേസിൽ കൊലക്കുറ്റം നില നിൽക്കില്ലെന്ന് പ്രതിഭാഗം. മതിയായ തെളിവുകളും സാക്ഷിമൊഴികളും ഇല്ലെന്ന് വാദം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമെന്നാണ് പറയുന്നതെന്നും പ്രതിഭാഗം. കേസിലെ പ്രാഥമിക വാദം പൂർത്തിയായി. 13ന് പ്രാഥമിക വാദത്തിൽ വിധി പറയും.

കേസിൽ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു. മുന്നൂറ്റിരണ്ടാം വകുപ്പ് റദ്ദാക്കണമെന്നും, കെവിൻ മുങ്ങിമരിയ്ക്കുകയായിരുന്നെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇത് ശരി വയ്ക്കുന്നുവെന്നും സാനുവിന്‍റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാൻ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു.

Read Also : കെവിൻ വധക്കേസിലെ പ്രാഥമിക വാദം ഇന്നു തുടരും

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്റെ വീട്ടുകാർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്. കെവിൻ പി. ജോസഫ് ഇതരമതവിഭാഗത്തിൽപെട്ട നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ കേസിലെ ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10ാം പ്രതി വിഷ്ണു(അപ്പു) എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.

മറ്റു പ്രതികളെ വിട്ടയച്ചു.കെവിൻ പി. ജോസഫ് ഇതരമതവിഭാഗത്തിൽപെട്ട നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here