ഇന്ത്യക്കാരനാണെന്ന് കരുതി സ്വന്തം വിംഗ് കമാൻഡറെ പാകിസ്ഥാൻ തല്ലിക്കൊന്നു

ഇന്ത്യക്കാരനാണെന്ന് കരുതി സ്വന്തം വിംഗ് കമാൻഡറെ പാകിസ്ഥാനികൾ തല്ലിക്കൊന്നു. പാക്ക് അധിനിവേശ കാശ്മീരിലാണ് സംഭവം.
പാകിസ്ഥാന്റെ വിംഗ് കമാൻഡർ ഷഹാസ് ഉദ് ദിനെയാണ് ഇന്ത്യക്കാരനാണെന്ന് കരുതി നാട്ടുകാർ മർദ്ദിച്ചത്. ഷഹാസ് എഫ് 16 വിമാനം ഇന്ത്യൻ അതിർത്തിയിലേക്ക് പറത്തുന്നതിനിടെ മിസൈൽ ആക്രമണത്തിൽ വിമാനം തകർന്നു. പാരച്ചൂട്ടിൽ പാക്അധിനിവേശ കശ്മീരിലെ ലാം വാലിയിലാ മേഖലയിൽ ഷഹാസ് ഇറങ്ങി. ഇവിടെ വെച്ച് നാട്ടുകാർ ഇയാളെ ക്രൂരമായി മർദ്ദിച്ചു.
Read Also : എന്താണ് ജെനീവ കരാർ ?
മർദ്ദനമേറ്റ അയാൾ പാക് സൈനികനാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻ തന്നെ ഷഹാസിനെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.
Read Also : ഇന്ത്യയുടെ കാരുണ്യം പാകിസ്ഥാൻ മറന്നു
ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസ് ഉദ് ദിന്റെ എഫ് 16 വിമാനത്തെ തകർത്തതെന്ന് റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here