Advertisement

മോടി കൂട്ടി പയ്യാമ്പലം ബീച്ച് ; പുതിയ നടപ്പാത നാടിന് സമര്‍പ്പിച്ചു

March 2, 2019
1 minute Read

പയ്യാമ്പലത്ത് കൂടി ഇനി കടലിന്‍റെ  സൗന്ദര്യം നുകര്‍ന്ന് സുരക്ഷിതമായി നടക്കാം. കണ്ണൂര്‍ പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഒരുകിലോമീറ്റര്‍ നടപ്പാത പി.കെ.ശ്രീമതി എം.പി. നാടിന് സമര്‍പ്പിച്ചു. പയ്യാമ്പലം ബീച്ച് മോടി കൂട്ടിയതോടെ വൈകുന്നേരം ബീച്ചിലൂടെ നടക്കാനായി നിരവധി ആളുകളാണ് എത്തുന്നത്.

Read Moreകൊല്ലത്ത് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

പയ്യാമ്പലം സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 3.5 കോടി രൂപ ചെലവിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. സൗരോര്‍ജവിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, മഴക്കൂടാരം തുടങ്ങിയവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്.

നൂറുകണക്കിന് സന്ദര്‍ശകരാണ് നിലവില്‍ പയ്യാമ്പലം ബീച്ചിലെത്തുന്നത്. എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ നിലവിലില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിക്ക് കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

Read Moreസൗദിയിലെ ജിസാനിൽ നിന്നും ഫറസാൻ ദ്വീപിലേക്ക് കടലിലൂടെ ഒരു യാത്ര; ആഡംബര യാത്ര പൂർണമായും സൗജന്യം

പയ്യാമ്പലം ബീച്ചില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കളക്ടര്‍ മിര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top