Advertisement

രാജ്യത്തിന്‍റെ അഭിമാനമായ ജവാന് ആദരമായി സ്വന്തം കുഞ്ഞിന് അഭിനന്ദന്‍ എന്ന് പേരുനല്‍കി ഒരു കുടുംബം

March 2, 2019
Google News 1 minute Read

രാജ്യത്തിന്‍റെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാന് ആദരസൂചകമായി സ്വന്തം കുഞ്ഞിന് അഭിനന്ദന്‍ എന്ന് പേര് നല്‍കി രാജസ്ഥാനിലെ ഒരു കുടുംബം.  ലേബർ റൂമിൽ തന്‍റെ കുഞ്ഞിനായി സപ്നാ ദേവി കാത്തിരുന്നപ്പോൾ പുറത്ത് സപ്നാ ദേവിയുടെ കുടുംബം ഒന്നടങ്കം ധീര സൈനികന്‍റെ തിരിച്ചുവരവിനായും അക്ഷമയോടെ കാത്തിരുന്നു.

കാത്തിരിപ്പിനൊടുവിൽ പിറന്നത് ആൺകുഞ്ഞാണെന്നറിഞ്ഞതോടെ സപ്നാ ദേവിയും കുടുംബവും രണ്ടാമതൊന്ന് ആലോചിച്ചില്ല. രാജ്യത്തിന് മുഴുവൻ അഭിമാനമായി മാറിയ ധീര സൈനികന്‍റെ പേര് തന്നെ സ്വന്തം മകന് നൽകി. ‘അഭിനന്ദന്‍’.

അഭിനന്ദൻ വർദ്ധമാൻ എന്ന ധീരനായ സൈനികനെയും അദ്ദേഹത്തിന്‍റെ ധീരതയേയും എന്നെന്നും ഓർമ്മിക്കാനാണ് തന്‍റെ മകന് അഭിനന്ദൻ എന്ന് പേരിട്ടതെന്ന് കുഞ്ഞിന്‍റെ അമ്മ സപ്നാ ദേവി പറഞ്ഞു. അഭിനന്ദ് വർദ്ധമാനെപ്പോലെ തന്‍റെ മകനും ഭാവിയിൽ ഒരു ധീരനായ സൈനികനാകണമെന്നാണ് ആഗ്രഹമെന്നും സപ്നാ ദേവി പറഞ്ഞു.

‘അഭിനന്ദന്‍റെ ധീരതയിൽ ഞങ്ങൾ അഭിമാനിക്കുന്നു. അദ്ധേഹത്തോടുള്ള ആദരസൂചകമായാണ് ചെറുമകന് അഭിനന്ദൻ എന്ന പേര് നൽകിയത്’- കുഞ്ഞിന്‍റെ മുത്തച്ഛൻ ജനേഷ് ഭൂട്ടാണി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഏറെ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ എയർഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദ് വർദ്ധമാനെ വാഗ അതിർത്തിയിൽ വച്ച് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്.

Read Moreപാക്കിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ച് അഭിനന്ദന്‍; വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യയിലെത്തുന്ന അഭിനന്ദനെ കാണാൻ  ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ എത്തിയത്.

ഫെബ്രുവരി 27 നാണ് അഭിനന്ദൻ പാക് കസ്റ്റഡിയിലാകുന്നത്. അതിർത്തി കടന്നെത്തിയ പാക്പോർ വിമാനങ്ങളെ  വിജയകരമായി തുരത്തിയോടിച്ച അഭിനന്ദനന്‍റെ മിഗ് 21 വിമാനം ഒടുവിൽ തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി പാക് അതിർത്തിയിലിറങ്ങിയ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here