പാക്കിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ച് അഭിനന്ദന്‍; വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

മൂന്ന് ദിവസത്തെ പാക് കസ്റ്റഡിക്ക് ശേഷം ഇന്നലെ ഇന്ത്യയില്‍ തിരികെ എത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വ്യോമസേനാ മേധാവി ബി എസ് ധനോവയുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം വ്യോമസേനാ മേധാവിയുമായി പങ്കുവെച്ചതായാണ് വിവരം. വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അഭിനന്ദനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.
Read more: ഇന്ത്യക്കെതിരെ എഫ് 16 വിമാനം ഉപയോഗിച്ച സംഭവം; പാക്കിസ്ഥാന്റെ വിശദീകരണം തേടി അമേരിക്ക
അതേസമയം, ഡല്‍ഹിയില്‍ തുടരുന്ന അഭിനന്ദന്‍ എയര്‍ഫോഴ്‌സ് ഓഫീസേഴ്‌സ് മെസ്സിലായിരിക്കും തങ്ങുകയെന്ന് റിപ്പോര്‍ട്ടുണ്ട്. പാക് പിടിയിലാകുകയും മോശം അനുഭവം നേരിടുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യലിനും മനശാസ്ത്ര പരിശോധനയ്ക്കും വിധേയനാക്കിയേക്കുമെന്നാണ് സൂചന.
ഇന്നലെ രാത്രി 9.20 ഓടെയാണ് അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത്. പാക്കിസ്ഥാനിലുള്ള ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും മലയാളിയുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ ടി കുര്യനും നയതന്ത്ര ഉദ്യോഗസ്ഥയുമാണ് അഭിനന്ദനെ ഇന്ത്യയിലേക്ക് വരവേറ്റത്. ഇന്ത്യയി അതിര്‍ത്തിയില്‍ കാവല്‍ നിന്ന പാക്ക് റേഞ്ചേഴ്‌സും ഇന്ത്യന്‍ ഭാഗത്ത് ബിഎസ്എഫും വാഗയിലെ ഗേറ്റുകള്‍ തുറന്നു നല്‍കി. വ്യോമസേന എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂറാണ് അഭിനന്ദനെ സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here